Saturday, 31 January 2015

സ്ത്രീ!!!

സ്ത്രീ,!!
വേണമവള്‍,പിഞ്ചിളം പൈതലായ്‌..,
നക്ഷത്ര കണ്ണാല്‍ കൌതുകമേറ്റാന്‍..,
ചെമ്മേറും, ചൊടിയാല്‍..,
കൊഞ്ചി പറയാന്‍.....
കൌമാരത്തില്‍,കണ്കോണിനാല്‍,
ചിത്രമെഴുതാന്‍.....
നുണക്കുഴിയാല്‍ ചന്തമേറും,
മന്ദഹാസത്തിനായ്‌..!

...
യവ്വനാരംഭത്തില്‍, സ്വപ്നങ്ങള്ക്ക് ..,
കൂട്ടായ് ,വര്ണ‍പ്രപഞ്ചം തീര്ക്കാ്ന്‍...
കീഴ്ചുണ്ട്‌ കടിച്ചമര്ത്തും ,പുഞ്ചിരിയെ
ചുബിച്ചുണര്‍ത്താന്‍.....!!
അമ്മയായ്‌,പാല്‍ ചുരത്തുമൊരു..
മാറിടമായ്,കനിവിന്‍ കടലായ്‌’
പ്രപഞ്ചമായ്,പ്രകൃതിയായ്...,
ദേവി തന്‍ പ്രതിരൂപമായ്....
വൃദ്ധയായ്,കാവലാളായ്..,
മുനിഞ്ഞു കത്തുമൊരു,കരിന്തിരിയായ്‌..,
മക്കള്‍ തന്‍ ദാനമായ് ,കിട്ടും,
ഒരിറ്റു സ്നേഹത്തിനായ്‌.......,
ഭിക്ഷാംദേഹിയെപ്പോല്‍.............
അവള്‍ വേണം ,കണ്ണിലെ..,കരടായ്.............!!..rr

12 comments:

Mohammed kutty Irimbiliyam said...

പെണ്ണെന്ന കൗതുകം....വര്‍ണ്ണിക്കാത്ത 'ലോകം'ഈ മണ്ണിലുണ്ടോ?!

Cv Thankappan said...

സര്‍വ്വൈശ്വര്യത്തിന്‍റെയും ദേവതയല്ലോ!!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പെണ്ണുന്മകൾ...!

pravaahiny said...

കൊള്ളാം സ്നേഹത്തോടെ പ്രവാഹിനി

മിനി പി സി said...

പെണ്ണില്ലാതെ പ്രപഞ്ചത്തിനു നിലനില്‍പ്പുണ്ടോ ?നല്ല വരികള്‍.

Geetha Omanakuttan said...

ഒരു കുഞ്ഞ് " തന്റെ അമ്മയാണെല്ലാം, എന്തും ചെയ്യാൻ കഴിയുന്ന ആൾ " എന്നു കരുതുംപോലെ അമ്മ തന്നെ എല്ലാം. ജീവിതം, സ്നേഹം, കരുണ, വാത്സല്യം അങ്ങനെ എന്തെല്ലാം. അമ്മയാണ് ദൈവം. ആശംസകൾ റിഷാ

risharasheed said...

Geetha Omanakuttan ...അമ്മ തന്നെയാണ് എ ല്ലാം...ആണ്‍ കുഞ്ഞിനു പെണ്ണ് കെട്ടുന്നത് വരെയും,,പെണ്‍കുട്ടിക്ക് വിവാഹിതയായതിനു ശേഷവും ആണ് അമ്മയെ ശരിക്കുമറിയുന്നത്‌ അല്ലെ?...ഗീതാ?..rr

risharasheed said...

മിനി പി സി ...തീര്‍ച്ചയായും..പ്രകൃതിയെ പോലും വര്‍ണിക്കുന്നത് പെണ്ണെന്നാണല്ലോ മിനി...rr

risharasheed said...

pravaahiny ..വളരെ സന്തോഷം പ്രവാഹിനി..rr

risharasheed said...

@ Muralee Mukundan , ബിലാത്തിപട്ടണം ..മുറ്റത്തെ നന്മ മരവും അല്ലെ?..rr

risharasheed said...

Cv Thankappan ..വായനകളിലും..വര്‍ണനകളിലും മാത്രമല്ലേ മാഷേ അവള്‍ക്കി കടും വര്‍ണങ്ങള്‍?..ജീവിതത്തില്‍ നിറം കുറഞ്ഞൊരു പാഴ്ജന്മം പലര്‍ക്കും പലപ്പഴും!..rr

risharasheed said...

Mohammed kutty Irimbiliyam ..അല്ലേലും കടും നിറങ്ങളില്‍ ഭ്രമമാണ് അവള്‍ക്കെന്നും!!..rr