Monday, 8 December 2014

I PILL!!!


മാതാപിതാ ഗുരു ദൈവം!
കൊച്ചിലെ കേട്ടു പടിച്ച വാക്യം.
അതൊന്നേയിന്നു ഏറ്റു പാടി,
യെങ്ങിനെയയക്കും ഗുരുവിന്‍ ,
മുന്നിലെന്‍ കുഞ്ഞിനെ!

ഗുരുവിന്‍ തലല്ലും,തലോടലും,
ഏറ്റുവാങ്ങുവാന്‍,വിധിക്കപ്പെട്ടവള്‍..
അറിയാത്തമട്ടില്‍ ശരീരത്തിലിഴയുമാ,
കൈകളെ തട്ടിമാറ്റുവാന്‍ ആവതില്ലാത്തവള്‍.!!

വളര്‍ന്നീടുമെങ്കിലോ,
ബസ്സില്‍..തിരക്കില്‍ നീളുമാ കൈകളെ,
വീണ്ടും വെറുപ്പിനാല്‍ തട്ടിമാറ്റുമെങ്കിലും,
വസ്ത്രം നിഷ്പ്രഭമാക്കും കണ്ണിനാല്‍,
സ്കാന്‍ ചെയ്തിടും പുരുഷ നേത്രങ്ങളെ,
നേരിടാമെന്നെങ്ങിനെ   പറഞ്ഞു കൊടുക്കും ഞാന്‍??!

വാക്കിനാല്‍ വരക്കും തന്‍ നഗ്ന ചിത്രത്തെ,
കണ്ടേന്‍ മാറില്‍ ചാഞ്ഞിടും പൈതലേ,
എന്ത് പറഞ്ഞാശ്വസ്സിപ്പിക്കും ഞാന്‍ !

എങ്ങിനെ വാങ്ങിക്കൊടുക്കൊമൊരു ,
വജ്രായുധം ,!!
കുപ്പിവളകള്‍ക്ക് പകരമെന്നോമനക്ക്!
കുഞ്ഞിക്കഥ കേള്‍ക്കാന്‍ ,എന്നിലേക്കായുമെന്‍,
കാതിലേക്ക് സൗമ്യയും,ബാലയും ,
കഥകളാകവേ!

കുഞ്ഞിളം കണ്ണിനാല്‍,
അവളെന്നോട്ചോദിച്ചു”എന്നമ്മാ,
നിനക്കറിയാമായിരുന്നീലേ
ഈ   ലോകമെങ്കില്‍
നിനക്കൊരു    I PILL
വാങ്ങി കഴിച്ചു കൂടാര്‍ന്നോ?” rr

21 comments:

ajith said...

Not I-pill
She must be bold and should say I-fill. Fill with courage and discernment!!

ബിലാത്തിപട്ടണം Muralee Mukundan said...

നിനക്കൊരു I PILL
വാങ്ങി കഴിച്ചു കൂടാര്‍ന്നോ?” rr

മെൽവിൻ ജോസഫ്‌ മാണി said...

Great lines
Best wishes

ചന്തു നായർ said...

മാതാവിന്റെ വിലാപമോ, അതോ പെണ്ണിന്റെ വിലാപമോ....അറിയില്ലാ/ ഞാനും ഒരു പുരുഷൻ,എനിക്ക്മുണ്ട് മക്കൾ,എനിക്കുമുണ്ട് സഹോദരികൾ,എനിക്കുമുണ്ട് അമ്മ..... പക്ഷേ ? ഈ കവിയുടെ ചോദ്യങ്ങൾക്കൊരുത്തരം എന്റെ കൈയ്യിലില്ലാ.....ആ മകളോടും പറഞ്ഞുപോകുന്നൂ...കാലം മാറിപ്പോയി...മറ്റിയെടുക്കണം നല്ലൊരു നാളയെ..... നല്ല കവിത ആശംസകൾ

K@nn(())raan*خلي ولي said...

@@

പടച്ചോനേ.,
ഇത്തരം കവിതകളില്‍ നിന്നും നീ കാക്കണേ റബ്ബേ!

***

risharasheed said...

@ ajith ..പറയാന്‍ കൊള്ളാം മാഷേ..പക്ഷെ പറയുന്നതത്ര എള്പ്പമല്ല അത്!..rr

risharasheed said...

@ബിലാത്തിപട്ടണം Muralee Mukundan ..പെണ് കുഞ്ഞില്ലാത്തതിനാല്‍ ഇത് വരെ വേണ്ടി വന്നില്ല മാഷേ..(.പക്ഷെ ഞാനൊരിക്കലും അങ്ങിനെ ചെയ്യില്ല മാഷേ..പെണ് കുഞ്ഞു വേണം,,,ഒഎഉ വീട്ടില്‍ ഒന്നെങ്കിലും..അതൊരു ഐശ്വര്യമാണ്..അല്ലെ?...rr

risharasheed said...

മെൽവിൻ ജോസഫ്‌ മാണി ..വളരെ സന്തോഷം മാഷേ...rr

risharasheed said...

@ചന്തു നായർ ..കോപ്പ് കൂട്ടും കോലങ്ങള്‍ക്കിടയില്‍...കണ്ണുകളടച്ചു കാണാതിരിക്കാം...അല്ലേല്‍ കാഴ്ച്ചകളില്‍ തീ പിടിപ്പിച്ചു പുതിയൊരു രീതി പടച്ച്ചുയര്‍ത്താം..ല്ലാം അവനവന്‍ കാഴ്ച്ച പോലെ...rr

risharasheed said...

@K@nn(())raan*خلي ولي..........എന്നന്നേക്കും ആയി കാത്തോളണേ ന്‍റെ പടച്ചവനേ!..rr

Geetha Omanakuttan said...

ഒരു പെണ്‍കുഞ്ഞു വളർന്നുവരുന്ന ഓരോ സമയങ്ങളിലും അനുഭവിക്കുന്ന മനോവിചാരങ്ങൾ. തെറ്റും,ശെരിയും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതോടൊപ്പം "എന്തിലും ഞങ്ങൾ തുണയായുണ്ട്" എന്ന ഉറപ്പു മാതാപിതാക്കൾ കുഞ്ഞിനു കൊടുക്കണം. റിഷയുടെ കവിത നന്നായിരിക്കുന്നു. ആശംസകൾ

risharasheed said...

@ Geetha Omanakuttan ..ശരിതെറ്റുകള്‍ പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല ഗീത...ഇങ്ങട്ട് പാഞ്ഞു കയറുന്ന വണ്ടികളും ഇപ്പോള്‍ ധാരാളമാണ്!..rr

മഴ...... said...

ചുമ്പനസമരക്കാരുടെ നാടാണിത്..നമ്മുടെ സമൂഹം വല്ലാതെ മാറിപ്പോയിരിക്കുന്നു..
നാളെ നമ്മുടെ മക്കളും-അത് ആണായാലും പെണ്ണായാലും പൊതു വഴിയിൽ നിന്നു ഇതുപോലെ സമരം ചെയ്യുന്നത് നാം കാണേണ്ടി വരും ചിലപ്പോൾ..
ഈ നശിച്ച ലോകത്ത് ഇപോഴും സമൂഹത്തിനു നേർവഴി കാണിക്കുന്നത് അധ്യാപകരാണു..അവരിലും ചിലർ ചീത്തയായിരിക്കാം..ഒരു സമൂഹത്തെ കവിതയിലൂടെ ആയാലും അതും ഒരു ടീച്ചർ അധിക്ഷേപിക്കുന്നത് ശരിയല്ല..നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്കു കഴിയണം..സ്ത്രീകളോട് സ്നേഹബഹുമാനത്തോടെ പെരുമാറുന്ന ഒരു പുതിയ തലമുറയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം...കവിത നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ...

vineeth vava said...

കവിതയുടെ ആശയമ കൊള്ളാം, പക്ഷെ അവതരിപ്പിച്ച രീതി ഇഷ്ട്ടപ്പെട്ടില്ല

risharasheed said...

@ vineeth vava..ഇനി ശ്രദ്ധിക്കാം മാഷേ..തുറന്നു പറച്ചില്നു നന്ദി!!rr

risharasheed said...

@ മഴ.....ആരെയും കുറ്റപ്പെടുത്തിയതല്ല....അങ്ങനെയൊരു ഉദ്ദേ ശവുമില്ല....പക്ഷെ ചില സത്യങ്ങള്‍...അത് സത്യം തന്നെയാ neന്നു നാം അറിയേണ്ടതുണ്ട് മാഷേ...rr

Bipin said...

സത്യം. പറഞ്ഞതെല്ലാം പരമ സത്യം. ഈ അമ്മമാർക്ക് ആണ്‍ മക്കളില്ലേ. അവരെ നന്നായി വളർത്തുക. അടുത്ത തലമുറ എങ്കിലും ഈ ദുരിതത്തിൽ നിന്നും രക്ഷപ്പെടും. അത് മാത്രമേ ഒരു മാർഗം കാണുന്നുള്ളൂ.
രിഷ, കവിത നന്നായി.

risharasheed said...

Bipin @വളരെ സന്തോഷം മാഷേ..വന്നതിനും ചൊന്നതിനും!!rr

Mohammed kutty Irimbiliyam said...

അഗ്നിയായി ജ്വലിക്കുന്നുണ്ട് കവിത.അതു തന്നെയാണ് നമ്മുടെ ധര്‍മ്മവും!

risharasheed said...

@Mohammed kutty Irimbiliyam ,,വളരെ സന്തോഷം മാഷെ..rr

Cv Thankappan said...

പെണ്‍മക്കളെയോര്‍ത്ത് ഒരമ്മയുടെ ഉള്ളിലുണ്ടാകുന്ന വേവും,ചൂടും....
നന്നായി എഴുതി.
ആശംസകള്‍