Saturday, 22 November 2014

വേണ്ടായിരുന്നു!!...


മരണത്തിന്നിരവില്‍ പതിവ് പോല്‍
പരതിയൊരു പത്രത്താളില്‍
ഞാനെന്നേ കണ്ടൊന്നമ്പരന്നു !!

"മരണത്തിലും കൊഴിയാ സ്നേഹവായ്പിങ്കല്‍ "
എന്നൊരു മുഖവുരയോടടക്കം
പുണര്‍ന്നു കിടക്ക്യുന്നിതാ
ഞങ്ങളിരുവരും,,!!
നാല് ചുവരുകള്‍ക്കുള്ളിലെ
ഞങ്ങളുടെ സ്വകാര്യത
ഇന്നിതാ നിങ്ങള്‍ തന്‍ മുന്നില്‍
വാടിയ മുല്ലപ്പൂ മൊട്ടുകള്‍ സാക്ഷി!!..

മരണവെപ്രാളത്തില്‍
മാറോട് ചേര്‍ത്തു
പുല്‍കിയതല്ല ഇരുവരും  !
ഞങ്ങളുടെതുമാത്രമായൊരു
മായികലോകത്തില്‍
നാഗങ്ങളെ പോല്‍ ദംശനമേറ്റ് വാങ്ങവേ ,,,
ആ അഗ്നി ജ്വാലയിലേക്ക്യു ,,,,
മരണത്തിന്‍ തണുത്ത നിശ്വാസം
പെയ്തിറങ്ങുകയായിരുന്നു..!!
കൊടും വേനലില്‍ നിന്നും
മഞ്ഞിലേക്കെന്ന പോലെ
മണ്ണിലേക്ക് പുതഞ്ഞിറങ്ങയായിരുന്നു !...

പിന്നെയെല്ലാം നിങ്ങള്ക്ക് മുന്നില്‍
ഏതൊ ഒരനുഗ്രഹീത കലാകാരന്‍
തന്നുടെ ക്യാമറയില്‍ പകര്‍ത്തപ്പെടാനായ്
 മാത്രംഞങ്ങളെയിങ്ങനെ
ചേര്‍ത്തു വച്ചതെന്തേ
ഫറവോനെയിന്നും
മാലോകര്‍ക്ക് മുന്നില്‍
കാത്തു വച്ചത് പോല്‍  ഈശ്വരന്‍???

അത് ഷെയര്‍ ചെയ്യാനും ..
കണ്ണീരില്‍ ചാലിച്ച അടികുറിപ്പിനാല്‍
ഇഷ്ടങ്ങള്‍ പകുക്കാന്‍ നിങ്ങളും!..
ഒന്നോര്‍ക്ക..ഇത് നിങ്ങളോ..
നിങ്ങള്‍ തന്‍ രക്തമോ ആണെങ്കില്‍
ഇത്രമേല്‍ നിങ്ങള്‍ക്കിത്
ആസ്വാദ്യമാകുമോ??? rr

25 comments:

ajith said...

കനമുള്ള ഒരു ചോദ്യം

ബിലാത്തിപട്ടണം Muralee Mukundan said...

ഒരു ഒന്നൊന്നര ചോദ്യം തന്നെ....!

Cv Thankappan said...

അവനവന്‍റെ കാര്യം വരുമ്പോള്‍ കാണാം അല്ലേ?!!
ആശംസകള്‍

Geetha Omanakuttan said...


ഈ കൂട്ടായ്മയിലേക്ക് വൈകിവന്ന എന്റെ ചെറിയ ഒരു കുറിപ്പിന് വന്ന കുറെ പ്രോൽസാഹനങ്ങളിൽ "വാക്കുകൾ കുറച്ചു കൂടെ തീവ്രമാകാമായിരുന്നു" എന്ന റിഷയുടെ വാക്കുകൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. "മരണത്തിലും കൊഴിയാ സ്നേഹവായ്പിങ്കൽ" ഹ്രദ്യമായ വരികൾ. മനസ്സിൽ ഒരു വേദന ഉണർത്തുന്നല്ലോ റിഷ. ആശംസകളോടെ.

Mohammed kutty Irimbiliyam said...

മരണത്തെ തോല്‍പ്പിച്ച പ്രണയ ജോഡികള്‍ ?അവസാനത്തെ ചോദ്യം പ്രസക്തം..

risharasheed said...

@ ajith..വേദനിപ്പിക്കുന്നതും അല്ലെ മാഷേ?..rr

risharasheed said...

@ബിലാത്തിപട്ടണം Muralee Mukundan..ഉത്തരത്തിന്നായ് വീര്‍പ്പു മുട്ടണം നമ്മള്‍..rr

risharasheed said...

@Cv Thankappan..ആരാന്‍റെ അമ്മക്ക് വരുന്ന ഭ്രാന്തിനാണ് കൂടുതല്‍ ചന്തം!..കാണാന്‍ ല്ലേ...rr

risharasheed said...

@Geetha Omanakuttan..വളരെ സന്തോഷം..വരയാല്‍ ഓര്‍ത്തതില്‍..നാം എഴുതുന്നത് ഒന്ന് പോറണം വായനക്കാരനുള്ളില്‍..ഞാനത്രയെ ഉദ്ദേശിച്ചതുള്ളു..ഗീത..rr

risharasheed said...

@Mohammed kutty Irimbiliyam,,അന്യനവന്‍ കാഴ്ച്ഛകളിലേക്കാണ് നമ്മുടെ കണ്മുന തന്‍ ചാട്ടം!..rr

Pradeep Nandanam said...

സ്വയം അറിയും വരെ എല്ലാം കൌതുകം..

മിനി പി സി said...

ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള്‍ കാണാന്‍ എന്ത് രസം !

ഫൈസല്‍ ബാബു said...

നന്നായിരിക്കുന്നു റിഷ :)

Anonymous said...

പലപ്പോഴും ഉള്ളില്‍ പൊന്തിവരാറുള്ള ചോദ്യം.!!

കുഞ്ഞൂസ് (Kunjuss) said...

അവസാന ചോദ്യം വളരെ പ്രസക്തം...
ഹൃദയത്തെ കുത്തി നോവിക്കുന്ന വരികൾ...

risharasheed said...

@Pradeep Nandanam അതെ സ്വയമറിയും വരെ മാത്രം..rr

risharasheed said...

@മിനി പി സി ..കാണുവാനുള്ള കാഴ്ച്ചകള്‍ മാത്രമാണ് എന്തുമിന്നി ഭൂമിയില്..അത് സ്വന്തമാകുന്നതു വരെ നാമാനുഭവം തിരിച്ചറിയുന്നില്ല..എത്രമാത്രം വേദനാജനകമെന്ന്!..rr

risharasheed said...

@ ഫൈസല്‍ ബാബു ,,വളരെ സന്തോഷം ഫൈസ്യെ,,വന്നതിനും ചൊന്നതിനും!..rr

risharasheed said...

@ഋതു ..ന്നിട്ടും നാമത്‌ നിത്യേനയെന്നവണ്ണം കണ്ടുകൊണ്ടേ ഇരിക്കുന്നു..അല്ലെ മാഷേ?..rr

risharasheed said...

@കുഞ്ഞൂസ് (Kunjuss)..മറ്റുള്ളവനില്‍ എന്നും നമുക്ക് കൌതുകമാണ്..അവനില്‍ എന്തെന്നു അറിയാനുള്ള അഭിനിവേശം...വെറുമൊരു കാഴ്ച്ച പണ്ടമാണ് നമുക്ക് അന്യന്‍ തന്‍ സ്വകാര്യത!...വന്നതില്‍ സന്തോഷം കുഞ്ഞുസ്..rr

risharasheed said...

@ Pradeep Nandanam..അത് നമ്മില്‍ എല്ലാവരിലുമുണ്ടെന്നു തോന്നുന്നു..അവനവ്നിലെക്കല്ല ..മറ്റുള്ളവന്‍ ഉള്ളിലേക്കാണ്..സ്വകാര്യതയിലേക്ക് ആണ് നമ്മുടെ കണ്ണുകള്‍ !!,,rr

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അവനവന്റെ കാര്യത്തില്‍ എല്ലാവരും അന്ധരാണ്
അന്യന്റെ കാര്യത്തില്‍ തത്വജ്ഞാനികളും !
ലളിതമായ രചന മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിച്ചു .

ബൈജു മണിയങ്കാല said...

ടെക്നോളജി കടന്നു കയറുന്നു കണ്ണുകൾ കൊണ്ട് ഓരോ സ്വകാര്യതയിലെയ്ക്കും രചന കാലികം സുന്ദരം

risharasheed said...

ഇസ്മായില്‍ കുറുമ്പടി (തണല്‍) valare സന്തോഷം മാഷേ...ചിലപ്പോഴല്ല പലപ്പഴും മനുഷ്യന്‍ അങ്ങിനെയാണ്...മറ്റുള്ളവനില്‍..അവന്‍ ചെയ്തികളില്‍ പ്രണയാതുരരാണ്....കണ്ണില്‍ ചോരയില്ലാതെ,,,rr

risharasheed said...

@ബൈജു മണിയങ്കാല..കണ്ണുകള്‍ തീവ്രമാണിന്നു...ജീവനുണ്ടെലും..ഇല്ലേലും..ല്ലേ??rr