Monday, 22 September 2014

ശില്പി!!!

തിരിഞ്ഞവനൊന്നു  കൂടി നോക്കി
തന്നമ്മ???
തല ഒരുവശം ചെരിച്ചു വെച്ച്
തുറിച്ച   കണ്ണുമായ് ,അനക്കമില്ലാതെ!!

ബാല്യകൌതുകം മായും മുന്നേ
സനാഥത്വത്തില്‍ നിന്നും
അനാഥത്വത്തിലേക്ക് തള്ളിയവള്‍..

നാടും,വീടും വിട്ട്
അച്ഛന്‍ തന്‍ കരലാളനകള്‍ ,തട്ടിയകറ്റി
മൃഗതൃഷ്ണയാല്‍  കൌമാരത്തിന്‍
തേനിറ്റും കുരുന്നുകള്‍ക്ക് പാഠശാലയായ്
ജീവിതം ആസ്വദിച്ചവള്‍!!

പിന്നീട് പലപ്പഴും
അവരുടെ ജീവശാസ്ത്രവും,ഭൂമിശാസ്ത്രവും
മുതിര്‍ന്നവര്‍ വര്‍ണിക്കവേ,
ഒരു കൊലക്കത്തിയില്‍,ഒരു മുഴം കയറില്‍
സമാന്തരമായ് പായും പാളങ്ങളില്‍
അവരുടെ ചലമനറ്റ രൂപം
കൊതിച്ചു ഞാന്‍!!!

ഒടുവില്‍..ഒടുവിലീ...നിമിഷം
കൂട്ടുകാര്‍ക്ക് നടുവില്‍ ,ഊഴം കാത്തിരിക്കവേ
ആദ്യമായ് മധുവുണ്ണും
ശലഭമായ് മാറി ഞാന്‍!!

നല്ല രസഗുളയെന്നു,പുറത്തിറങ്ങിയവന്‍
സാക്ഷ്യ പത്രവുമായ്‌ ..അകത്തേക്ക്!
സ്പര്‍ശനങ്ങളില്‍..ചുംബനങ്ങളില്‍
ഉമിനീരിന്‍ മധുരിമയില്‍
അറിഞ്ഞു ഞാനാ പഴയൊരു
താരാട്ടിന്നീണം!!..

പിടഞ്ഞെണീറ്റാ കവിളില്‍
ആഞ്ഞാഞ്ഞടിക്കവേ.....സ്വയം ശപിച്ചു പോയ്‌...
തായ്ത്തടിയില്‍ ശില്പം കൊത്താനാഞ്ഞ
എന്നിലെ ശില്പിയെ,,,,,,,,,
അമ്മയെന്ന പദത്തെ മലിനമാക്കിയ
ഈ  നിഷ്ക്രിഷ്ട  ജീവിയെ!!rr

22 comments:

പട്ടേപ്പാടം റാംജി said...

തായ്ത്തടിയില്‍ ശില്പം കൊത്താനാഞ്ഞ
എന്നിലെ ശില്പിയെ,,,,,,,,,


ajith said...

ഈഡിപ്പസ്

Cv Thankappan said...

ഈഡിപ്പസ്

ബിലാത്തിപട്ടണം Muralee Mukundan said...

ബാല്യകൌതുകം മായും മുന്നേ
സനാഥത്വത്തില്‍ നിന്നും
അനാഥത്വത്തിലേക്ക് തള്ളിയവള്‍.

risharasheed said...

പട്ടേപ്പാടം റാംജി ..അറിയാതെയെങ്കിലും മഹാപാപം തന്നെ !..rr

risharasheed said...

ajith ..അതെ രക്തബന്ധത്തിന്‍ വിലയറിയാതെ..rr

risharasheed said...

Cv Thankappan ..വേദനയോടെ...rr

risharasheed said...

ബിലാത്തിപട്ടണം Muralee Mukundan ..അങ്ങനെയും ഒരമ്മ!!..അമ്മ ദേവി മാത്രമല്ല...ചിലന്നേരം കാളിയുമാണ് ഭദ്രകാളി,,,rr

ബൈജു മണിയങ്കാല said...

സാഹചര്യങ്ങൾ മാത്രം ആണോ
തിരിച്ചറിവുകൾ എങ്കിലും ബാക്കി വച്ചിടത്ത്
കവിത ഗംഭീരമായി

ഫൈസല്‍ ബാബു said...

നല്ല വരികള്‍ ,, ഇടക്കിടക്ക് റിഷയുടെ സ്ട്ടാട്ട്സുകള്‍ നന്നാവുന്നുണ്ട് ,, സന്തോഷം.

risharasheed said...

@ബൈജു മണിയങ്കാല ..ഇതില്‍ അല്പമേ ഭാവനയുള്ള് ബൈജു..പകുതിയില്‍ ഏറെയും സത്യമാണ്..rr

risharasheed said...

@ഫൈസല്‍ ബാബു..വളരെ സന്തോഷമുണ്ട് ഫൈസല്‍ നല്ല വാക്ക് ചോന്നതിനും വന്നതിനും..rr

pravaahiny said...

അവസാന വരികള്‍ മനോഹരം പ്രവാഹിനി

സുധീര്‍ദാസ്‌ said...

രിഷാജി... ആശംസകള്‍.

risharasheed said...

പ്രവാഹിനി..വളരെയധികം സന്തോഷം...rr

risharasheed said...

സുധീര്‍ദാസ്‌ ..വളരെയധികം സന്തോഷത്തോടെ മാഷേ..rr

zain said...

ആദ്യമായാണ്‌ ഇവിടെ വരുന്നത് .
ആദ്യ വായന തന്നെ അഗ്നിയായാണ് അനുഭവപെട്ടത് .
ഭാവുകങ്ങള്‍ ...!

risharasheed said...

zain ..വളരെ സന്തോഷം zain..വായനക്കാരന് ഒന്ന് പൊള്ളിയില്ലേല്‍ പിന്നെ ഞാനെന്തിനു എഴുതനം?..rr

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഗതികേടിന്റെ ആഴം...
ഉള്ളം പൊള്ളിച്ച വിഷയം..

(ഒടുവിലെ വരിയില്‍ 'നികൃഷ്ടജീവി' എന്നല്ലേ വേണ്ടിയിരുന്നത്?)

risharasheed said...

ഉസ്മാന്‍ പള്ളിക്കരയില്‍ ..അതെ മാഷേ..കണ്‍ മുന്നില്‍ കണ്ട അനുഭവം ചൊല്ലിതീര്‍ത്തതാണിത്...rr

ബിലാത്തിപട്ടണം Muralee Mukundan said...

ഒടുവില്‍..ഒടുവിലീ...നിമിഷം
കൂട്ടുകാര്‍ക്ക് നടുവില്‍ ,ഊഴം കാത്തിരിക്കവേ
ആദ്യമായ് മധുവുണ്ണും
ശലഭമായ് മാറി ഞാന്‍!!

risharasheed said...

@ബിലാത്തിപട്ടണം Muralee Mukundan..വിധി തന്‍ വിളയാട്ടം ന്നല്ലാതെ ന്ത് പറയണം മാഷെ?..rr