Saturday, 30 August 2014

മരണ ഭയം!..

ശരിക്കും!!..ഭയമില്ലേ നിനക്ക് മരണത്തിനെ??
മരണത്തിന്‍ പ്രണയിനിഎന്ന്
ഞെളിയുമ്പോഴും സത്യത്തില്‍
മരണത്തെ നീ കാമിക്കുന്നുവോ??

അപസര്‍പ്പക വരികള്‍ക്കിടയില്‍
പാതി മുറിഞ്ഞ ദു:സ്വപ്നങ്ങളില്‍
പൊടുന്നനെ ഇതള്‍ വിരിയും നിഴലില്‍
നിന്നെ ഭയപ്പെടുത്തുന്നതെന്താണ്??

പരസ്പരം പുണരും രാവുകളില്‍
കുളിച്ചീറനുടുത്ത  പ്രഭാതങ്ങളില്‍
പിന്നെന്തിനി പ്രാര്‍ത്ഥനകള്‍!!

നിന്‍ പ്രാര്‍ത്ഥനകള്‍ ...എനിക്ക് ഹൃദിസ്ഥം
അറ്റമില്ലാ പ്രാര്‍ത്ഥനകള്‍ !
ആയുസ്സ്,ആരോഗ്യം ,സുഖ സന്തോഷങ്ങള്‍
അങ്ങിനെയെന്തെല്ലാം !


കഷ്ട്ടം!..നിനക്ക് ഭയം
കൈത്താങ്ങില്ലാത്ത ജീവിതത്തെ..
ജീവിക്കാനുള്ള ആര്‍ത്തിയോളം
 തന്നെയുണ്ട്  മരണത്തിനോടുള്ള
നിന്‍ വെറുപ്പും!..

പക്ഷെ കടന്നു പോകേണ്ട വഴികള്‍
തനിച്ചാകുമോയെന്ന ഭയം..!!
വെറുപ്പ്‌ ആര്‍ത്തിയെ കീഴടക്കെ
വെറുതെ..വെറുതെ ,,ജല്പനങ്ങള്‍
ഉതിര്‍ക്കുന്നു നീ..
ഞാന്‍ മരണത്തിന്‍ പ്രണയിനി!..

വിഡ്ഢി!,,പൊരുതുന്നവനെ  വിജയമുള്ളൂ
അവന്നു മാത്രമേ അതിനര്‍ഹതയും
ജീവിക്കാന്‍....!!...rr

22 comments:

കൊമ്പന്‍ said...

കൊള്ളാം അര്‍ത്ഥ സംഭുഷ്ടം ഈ വരികള്‍

risharasheed said...

കൊമ്പന്‍ ...മരണത്തെയെത്ര സ്നേഹിക്കുന്നുവെന്ന് നാം വീമ്പിളക്കിയാലും..ഉള്ളിന്‍റെ ഉള്ളില്‍ ഭയമാണ്..അല്ലെ കൊമ്പ??..rr

ajith said...

മരണം വരുമൊരു നാള്‍
ഓര്‍ക്കുക മര്‍ത്യാ നീ!

Cv Thankappan said...

"മരണവാതിലല്ലാത്ത
വാതിലെല്ലാമടയ്ക്കാം"
കവിത നന്നായിട്ടുണ്ട്
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ആഗ്രഹങ്ങള്‍ ഭയത്തെ വര്‍ദ്ധിപ്പിക്കും

ashraf malayil said...

ഒരു നാൾ ഞാനും കാത്തിരിക്കുന്നു ..
അല്ല എന്നെയും കാത്തിരിക്കുന്നു ..
നല്ല വരികൾ ..

risharasheed said...

@ ajith ../ഒരു ജീവിതത്തില്‍ നിന്നും മറു ജീവിതം തേടിയുള്ള യാത്രയാണ് മരണമെന്ന് അറിയാമെങ്കിലും..അത് നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു അല്ലെ അജിത്തേട്ടാ..rr

risharasheed said...

@Cv Thankappan..ഒളിക്കാന്‍ കാടില്ലെന്നറിഞ്ഞും
ഭയക്കുന്നു നാം
മരണത്തെ...rr

risharasheed said...

@പട്ടേപ്പാടം റാംജി ..ന്നിട്ടും ആ ആഗ്രഹങ്ങളുടെ കോന്തലക്കലാണ് നമ്മുടെ എല്ലാ പ്രതീക്ഷയും ജീവിതവും..rr

risharasheed said...

@ashraf malayil ..പക്ഷെ ആ കാത്തിരിപ്പ് നമ്മെ ഒരിക്കലും മുഷിപ്പിക്കാറില്ല..ല്ലേ!..rr

Gireesh K.Subramanian said...

മരണത്തെ അതു വന്നു തൊടുമ്പൊഴേ ഓർക്കൂ..

വരികൾ ഇഷ്ടമായി.

risharasheed said...

@Gireesh K.Subramanian ..മരണം അതൊരു അവസ്ഥയാണ്,,പലപ്പഴും അരക്ഷിതാവസ്ഥയില്‍ നമ്മെയെത്തിക്കുന്നത്...rr

Vishnulal Uc said...

പ്രതീക്ഷിക്കതൊരുനാൾ..
കവിത നന്നായി..

കുഞ്ഞൂസ് (Kunjuss) said...

മരണത്തെ സ്നേഹിക്കുമ്പോഴും അത് നമ്മിൽ നിന്നകലെയാണെന്ന് ആശ്വസിക്കുന്നോ ...?

കവിത നന്നായിരിക്കുന്നു ട്ടോ...

risharasheed said...

@ Vishnulal Uc ,,വന്നതിനും ചോന്നതിനും സന്തോഷം വിഷ്ണു..rr

risharasheed said...

കുഞ്ഞൂസ് (Kunjuss) ..നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ട് കുഞ്ഞ്സ്..തൃശൂര്‍ അക്കാദമിയില്‍...വന്നതില്‍ സന്തോഷം ഒരു പാട്..rr

ബിലാത്തിപട്ടണം Muralee Mukundan said...

കഷ്ട്ടം!..നിനക്ക് ഭയം
കൈത്താങ്ങില്ലാത്ത ജീവിതത്തെ..
ജീവിക്കാനുള്ള ആര്‍ത്തിയോളം
തന്നെയുണ്ട് മരണത്തിനോടുള്ള
നിന്‍ വെറുപ്പും!..

risharasheed said...

ബിലാത്തിപട്ടണം Muralee Mukundan ..മാഷേ ല്ലാം ഒരു അഭിനയം മാഷേ...മുഖം മറച്ചു..rr

nishaque shan said...

മരണത്തെ പ്രണയിക്കുന്നവള്‍..........
നന്നായിട്ടുണ്ട് റിഷാ ......
എഴുത്തിന്റെ ശൈലിയും നന്നായിട്ടുണ്ട്..
എല്ലാവിധ ആശംസകളും നേരുന്നു ....

ormmathulli said...

പക്ഷെ കടന്നു പോകേണ്ട വഴികൾ
തനിച്ചാകേണ്ടി വരുമോ എന്ന ഭയം!!


സത്യത്തെ ഉള്ളിലൊതുക്കി ജല്പനങ്ങളുതിർക്കാൻ വിധിക്കപ്പെട്ടവർ നമ്മൾ..

risharasheed said...

nishaque shan ..വളരെ സന്തോഷം മാഷേ...മരണം സ്ഥിരമെന്നറിഞ്ഞും നാമതിനെ ഭയക്കുന്നു...അസ്ഥിരമായ ജാവിതത്തെ പ്രണയിക്കുകയും...മനുഷ്യനെ സമ്മതിക്കണം ല്ലേ!..rr

risharasheed said...

@ormmathulli ..അതെ മാഷേ..ജീവിതത്തില്‍ കൈത്താങ്ങില്ലാതെ കഴിയേണ്ടി വരുന്ന ഒരവസ്ഥ ഭയാനകമാണ് ഒരു പെണ്ണിന്..അതും അവളുടെ യൌവ്വനത്തില്‍..rr