Tuesday, 12 August 2014

സ്വപ്നം!!!

  • മറക്കാനാവില്ല എനിക്കാ
  • നിമിഷം,!! എന്നില്‍നിന്നും
  • അറുത്തു മാറ്റിയ
  • ആ കൊച്ചു ഭ്രൂണത്തെ
  • എന്‍ മുന്നിലായ്‌ കാഴ്ച്ച
  • വച്ചാ  നിമിഷം!
  • തളികയില്‍  രക്തപുഷ്പമായ്‌
  • കിടക്കുമെന്‍ സ്വപ്നത്തെ
  • കണ്ണിമക്കാതെ നോക്കി ഞാന്‍!
  • ഒരായിരം ഉമ്മയാല്‍
  • പൊതിയാന്‍ കാത്തിരുന്ന
  • കണ്‍കളും ,
  • പാല്മണം മാറാ ചുണ്ടും
  • എന്‍ മാറോട് ചേരേണ്ട
  • ഹൃദയയവും .
  • അമ്മയെന്ന് ചൊല്‍വത്
  • കാതില്‍ നിറയും നേരം
പിടഞ്ഞു പോയി ഞാന്‍ !
  • മനസ്സിലണിയിച്ച കരിവളയും
  • അഴകോലുമാ പൊന്‍ കൊലുസ്സും
  • ഝടുതിയില്‍ ഈണം പിടിക്കവേ
  • നിലയില്ലാ കയത്തില്‍ ഞാന്‍
  • കാലിടറി വീണു പോയ്‌!
  • ഇന്നുമാ കാഴ്ച്ചയെന്നെ
  • വറച്ചട്ടിയിലെന്ന പോല്‍
  • പൊള്ളിക്കവേ,
  • വീണ്ടുമൊരു സ്വപ്നത്തിനായ്‌
  • മനതാരില്ലിന്നും കൊതിപ്പാറുണ്ട്
  • ഞാന്‍!! rr

14 comments:

ajith said...

കാരണം?

പട്ടേപ്പാടം റാംജി said...

വീണ്ടുമൊരു സ്വപ്നത്തിനായ്.

Mubi said...

:(

Cv Thankappan said...

അവസാനവരികള്‍ ആശ്വാസമായി മാറുന്നു.
അതുതന്നെയല്ലേ വേണ്ടതും....
നന്നായിരിക്കുന്നു കവിത.
ആശംസകള്‍

Aarsha Sophy Abhilash said...

:( ഹ്മ്മ്മം! (

ഒരു അഭിപ്രായം ഉണ്ട് - എന്തിനാണ് ഓരോ വരിയും ഒരു കുത്തില്‍ തുടങ്ങുന്നത് ? ഒഴിവാക്കിയാല്‍ വായന കൂടുതല്‍ നന്നാകും )

risharasheed said...

@ ajith..നഷ്ട്ടപ്പെട്ടൊരു പൈതലിന്‍ മുഖമുണ്ടെന്‍ മനസ്സില്‍ അജിത്തെട്ടാ...rr

risharasheed said...

പട്ടേപ്പാടം റാംജി ..കാത്തിരിപ്പാണ് ഞാന്‍ ...rr

risharasheed said...

Mubi..സന്തോഷം മുബി..വന്നതില്‍....rr

risharasheed said...

@Cv Thankappan ..പെണ് കുഞ്ഞെന്നത് ഒരു വലിയ സ്വപനമാണ്..നടക്കാതെ മാറി നില്‍ക്കുന്നൊരു സ്വപ്നം...മാഷേ..rr

risharasheed said...

Aarsha Sophy Abhilash ..മനപ്പൂര്‍വ്വമല്ല അര്‍ഷ...സെറ്റിങ്ങില്‍ വന്നൊരു പ്രോബ്ലം ആണ്..rr

Areekkodan | അരീക്കോടന്‍ said...

അനുഭവം?സംഭവിക്കാതിരിക്കട്ടെ....

Jasyfriend said...

എന്താ സംഭവിച്ചത്?

risharasheed said...

@Areekkodan | അരീക്കോടന്‍ ..സത്യം..അനുഭവം..rr

risharasheed said...

@ Jasyfriend ..സന്തോഷത്തോടെ ഏറ്റ്വാങ്ങാനിരുന്ന പൈതല്‍ കണ്‍ മുന്നില്‍ ഒരു പളുങ്ക് പാത്രം പോല്‍ തട്ടിയുടഞ്ഞു പോയ്‌...rr