Saturday, 30 August 2014

മരണ ഭയം!..

ശരിക്കും!!..ഭയമില്ലേ നിനക്ക് മരണത്തിനെ??
മരണത്തിന്‍ പ്രണയിനിഎന്ന്
ഞെളിയുമ്പോഴും സത്യത്തില്‍
മരണത്തെ നീ കാമിക്കുന്നുവോ??

അപസര്‍പ്പക വരികള്‍ക്കിടയില്‍
പാതി മുറിഞ്ഞ ദു:സ്വപ്നങ്ങളില്‍
പൊടുന്നനെ ഇതള്‍ വിരിയും നിഴലില്‍
നിന്നെ ഭയപ്പെടുത്തുന്നതെന്താണ്??

പരസ്പരം പുണരും രാവുകളില്‍
കുളിച്ചീറനുടുത്ത  പ്രഭാതങ്ങളില്‍
പിന്നെന്തിനി പ്രാര്‍ത്ഥനകള്‍!!

നിന്‍ പ്രാര്‍ത്ഥനകള്‍ ...എനിക്ക് ഹൃദിസ്ഥം
അറ്റമില്ലാ പ്രാര്‍ത്ഥനകള്‍ !
ആയുസ്സ്,ആരോഗ്യം ,സുഖ സന്തോഷങ്ങള്‍
അങ്ങിനെയെന്തെല്ലാം !


കഷ്ട്ടം!..നിനക്ക് ഭയം
കൈത്താങ്ങില്ലാത്ത ജീവിതത്തെ..
ജീവിക്കാനുള്ള ആര്‍ത്തിയോളം
 തന്നെയുണ്ട്  മരണത്തിനോടുള്ള
നിന്‍ വെറുപ്പും!..

പക്ഷെ കടന്നു പോകേണ്ട വഴികള്‍
തനിച്ചാകുമോയെന്ന ഭയം..!!
വെറുപ്പ്‌ ആര്‍ത്തിയെ കീഴടക്കെ
വെറുതെ..വെറുതെ ,,ജല്പനങ്ങള്‍
ഉതിര്‍ക്കുന്നു നീ..
ഞാന്‍ മരണത്തിന്‍ പ്രണയിനി!..

വിഡ്ഢി!,,പൊരുതുന്നവനെ  വിജയമുള്ളൂ
അവന്നു മാത്രമേ അതിനര്‍ഹതയും
ജീവിക്കാന്‍....!!...rr

Tuesday, 19 August 2014


http://www.youtube.com/watch?v=Gaht3kuuaOM

Tuesday, 12 August 2014

സ്വപ്നം!!!

  • മറക്കാനാവില്ല എനിക്കാ
  • നിമിഷം,!! എന്നില്‍നിന്നും
  • അറുത്തു മാറ്റിയ
  • ആ കൊച്ചു ഭ്രൂണത്തെ
  • എന്‍ മുന്നിലായ്‌ കാഴ്ച്ച
  • വച്ചാ  നിമിഷം!
  • തളികയില്‍  രക്തപുഷ്പമായ്‌
  • കിടക്കുമെന്‍ സ്വപ്നത്തെ
  • കണ്ണിമക്കാതെ നോക്കി ഞാന്‍!
  • ഒരായിരം ഉമ്മയാല്‍
  • പൊതിയാന്‍ കാത്തിരുന്ന
  • കണ്‍കളും ,
  • പാല്മണം മാറാ ചുണ്ടും
  • എന്‍ മാറോട് ചേരേണ്ട
  • ഹൃദയയവും .
  • അമ്മയെന്ന് ചൊല്‍വത്
  • കാതില്‍ നിറയും നേരം
പിടഞ്ഞു പോയി ഞാന്‍ !
  • മനസ്സിലണിയിച്ച കരിവളയും
  • അഴകോലുമാ പൊന്‍ കൊലുസ്സും
  • ഝടുതിയില്‍ ഈണം പിടിക്കവേ
  • നിലയില്ലാ കയത്തില്‍ ഞാന്‍
  • കാലിടറി വീണു പോയ്‌!
  • ഇന്നുമാ കാഴ്ച്ചയെന്നെ
  • വറച്ചട്ടിയിലെന്ന പോല്‍
  • പൊള്ളിക്കവേ,
  • വീണ്ടുമൊരു സ്വപ്നത്തിനായ്‌
  • മനതാരില്ലിന്നും കൊതിപ്പാറുണ്ട്
  • ഞാന്‍!! rr