Thursday, 1 May 2014

നേഴ്സ്!!

ജീവന്‍റെ  തുടിപ്പാദ്യം വാര്‍ന്നു വീഴുന്നത് 
ആ   കൈകളിലാണ്.. 
അമ്മ തന്‍ അമ്മിഞ്ഞപാലിനു മുന്നേ 
ഹൃത്തോട് ചേര്‍ത്ത നേഴസിന്‍ഹൃദയ താളത്തില്‍ ..
അവനാദ്യം കേള്‍ക്കുന്ന രാഗം!.. 

എന്നിട്ടും വളര്‍ന്നവന്‍ മുട്ടനാടിന്നോളമെത്തിയാല്‍
 നെഴ്സെന്നു കേട്ടാലവന്‍ ചിറി കോട്ടും  
.ഒന്ന് വീണാല്‍ ,മുറിവൊന്നു പടര്‍ന്നാല്‍ 
അമ്മേയെന്ന വിളിക്കൊപ്പം 
ചേര്‍ത്തവന്‍ വിളിക്കും സിസ്റ്ററെ എന്ന്!..
അത് ഹോസ്പിറ്റലിനുള്ളില്‍..!!

പുറമേ അവളൊരു മോശക്കാരി,,
ശരീരത്തിനേതവയവും അവള്‍ക്കൊരു പോല്‍ !!
യാതൊരറപ്പും ,മടിയും കൂടാതെ 
തൊട്ടും,തലോടിയും ആശ്വസിപ്പിക്കുന്നവള്‍
ഒരു പെങ്ങളെ പോലെ വേവലാതിക്കാരി!

എന്നിട്ടുമെന്നിട്ടും..അവള്‍ 
തൊട്ടു താലി ചാര്‍ത്താന്‍ കൊള്ളാത്തവള്‍!!
ആരുടെയൊക്കെയോ എവിടെയോക്കെയോ തൊടുന്നവള്‍..
വിവാഹ മാര്‍ക്കെറ്റില്‍ താണ ജാതി...!..
ഏതിനുമെന്തിനും മേലാളന്മാരുടെ വഴക്ക് കേള്‍ക്കുന്നവള്‍
നമ്മളാദ്യം പഴിക്കുന്നതുമവളെ
എന്നിട്ടും പരാതിയില്ലൊട്ടുമവള്‍ക്ക്
അവളുടെ കൈകളില്‍ പിറന്നവര്‍ ! 
മക്കളെത്ര മാറിയാലും മാറാനാകുമോ 
അമ്മതന്‍ മനസ്സിന്  ! ! . . 

24 comments:

sulaiman muhammed said...

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

sulaiman muhammed said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ഇപ്പോള്‍ ചെറുതായി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്‌

Cv Thankappan said...

"വിളക്കേന്തിയ വനിത"
ആതുരസേവനത്തിന്‍റെ ഉദാത്തമായ മാതൃക!
മനുഷ്യമനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നത്‌ ആ ചിത്രമാണെങ്കിലും കാര്യത്തോടടുക്കുമ്പോള്‍.....
വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
റാംജി സാര്‍ പറഞ്ഞപോലെ ഇപ്പോള്‍ വളരെ മാറ്റം വന്നിട്ടുണ്ട്.....
ആശംസകള്‍

ബിലാത്തിപട്ടണം Muralee Mukundan said...

ലോകത്താകമാനം ഡീമാന്റുള്ള ഒരേ ഒരു ജോലിയാണിപ്പോളിത്

viddiman said...

കവിതയിൽ ഉദാത്തീകരിക്കുന്നത്ര ആത്മാർത്ഥത ഇന്നത്തെ നഴ്സുമാർക്കുണ്ടോ എന്നാണു സംശയം.

നിലവാരമുള്ള കവിതയായി തോന്നിയില്ല.

സുധീര്‍ദാസ്‌ said...

ആതുരപരിപാലനം മാഹത്തരമായ ഒരു സേവനം തന്നെയാണ്. ആശംസകള്‍.

Aarsha Sophy Abhilash said...

കുറച്ചു കൂടി ശ്രമിച്ചൊരു കവിത ആക്കാമായിരുന്നു റിഷാ..
ആതുരസേവനത്തില്‍ ഉള്ള എല്ലാവര്‍ക്കും ഒരു നല്ല നമസ്കാരമാണിത്.... ആശംസകള്‍

Aarsha Sophy Abhilash said...

കുറച്ചു കൂടി ശ്രമിച്ചു നല്ലൊരു കവിതാ രൂപത്തില്‍ ആക്കാമായിരുന്നു റിഷാ.
ആതുര സേവനത്തില്‍ ഉള്ള എല്ലാവര്ക്കും നല്ല നമസ്കാരം..
റിഷയ്ക് ആശംസകള്‍

risharasheed said...

വളരെ സന്തോഷം sulaiman muhammed....rr

ഫൈസല്‍ ബാബു said...

നല്ല ചിന്ത , ഇവര്‍ക്ക് വേണ്ടിയും ഒരു ചിലതൊക്കെ പറയാന്‍ ആളുണ്ടല്ലോ . സന്തോഷം.

risharasheed said...

@പട്ടേപ്പാടം റാംജി..പലയിടങ്ങളിലും ഇപ്പഴും പഴയത് പോലെ തന്നെ മാഷേ...rr

risharasheed said...

@ Cv Thankappan ..അതിനു അത്രക്കങ്ങുറപ്പില്ല..വാക്കില്‍..നോക്കില്‍ ഇപ്പഴും ഒരവഞ്ഞ യുണ്ട് ആവോളം..rr

risharasheed said...

ബിലാത്തിപട്ടണം Muralee Mukundan ..മുസ്ലിമുകള്‍ക്കിടയില്‍ ഇപ്പഴും ഒരു വേര്‍തിരിവുന്ദ് ഇക്കാര്യത്തില്‍...rr

risharasheed said...

viddiman..ഏറ്റകുറച്ചിലുകള്‍ സ്വാഭാവികം....വരികള്‍ ഇനിയും ശ്രദ്ധിക്കാം ...rr

risharasheed said...

സുധീര്‍ദാസ്‌ ,,മഹത്തരം തന്നെ..പക്ഷെ ജീവിതം പലപ്പോഴും കഷ്ട്ടതകളും..rr

risharasheed said...

Aarsha Sophy Abhilash ..തീര്‍ച്ചയായും ആര്‍ഷ..rr

risharasheed said...

Aarsha Sophy Abhilash ..തീര്‍ച്ചയായും ശ്രദ്ധിക്കാം ആര്‍ഷ..rr

risharasheed said...

ഫൈസല്‍ ബാബു,,ന്‍റെ ഉമ്മ ഒരു ഹെഡ് നേഴ്സായിരുന്നു ഫൈസല്‍....rr

Nidheesh Varma Raja U said...

വിഷയം മനോഹരം
കുറച്ചു വ്യത്യസ്ഥമായി പറയാമായിരുന്നു. ഇവിടെ വസ്തുതകൾ ഋജു ആയി പറഞ്ഞിരിക്കുന്നു എന്ന് മാത്രം

risharasheed said...

വളരെ സന്തോഷം Nidheesh Varma Raja U......rr

Areekkodan | അരീക്കോടന്‍ said...

ഭൂമിയിലെ മാലാഖമാർ...പക്ഷേ സമൂഹത്തിന്റെ കണ്ണിൽ ??????

risharasheed said...

@Areekkodan | അരീക്കോടന്‍..എന്നും തീണ്ടാപാടകലെ..rr

risharasheed said...

Nidheesh Varma Raja..നോക്കാം മാഷേ ഇനി..വിശദമാക്കാന്‍...rr