Saturday, 5 April 2014

ഗംഗ!!


ഞാന്‍ ഗംഗ ,ശിവ ഗംഗ !
ഭഗീരഥ പ്രയത്നത്താല്‍,
വിണ്ണില്‍ നിന്നും  മണ്ണിലേക്കിറങ്ങിയവള്‍!!
സര്‍വ്വം സഹയായ ഭൂമീ ദേവി പോലും,
കയ്യൊഴിയവേ,ഞാന്‍ കണ്ടു ,
ഒരു പുരുഷനെ !ജടാധരനെ!

അഴകിലമ്പിളിയെ ചൂടി,
ചുടല ഭസ്മവും,പുലിത്തോലും അണിഞ്ഞവനെ!
ഞാന്‍ സ്വീകരിക്കാമെന്നുറപ്പില്‍,
നീണ്ടു നിവര്‍ന്നു നിന്നവന്‍ !

കന്യയാം ഞാനന്നേരം,തെല്ലൊരഹങ്കാരത്തോടെ,
ഹുങ്കാര ശബ്ദത്തോടെ ,
ആര്‍ത്തലച്ചവന്‍ ജടയിലൂടെ,
,മൂര്‍ത്തമാം മുക്കണ്ണിലൂടെ,
തെല്ലുയര്‍ന്ന മൂക്കിന്‍  തുമ്പിലൂടെ,
കുസൃതിയോടെ അധരങ്ങളെ ചുംബിച്ചുണര്‍ത്തി,
അവന്‍ നാഭിയിലൂടെ,മണ്ണിലേക്ക് !,

ഒരു നിമിഷം!അവനൊന്നുണര്‍ന്നുവോ?
എന്‍ ഗതി തെല്ലൊന്നുലഞ്ഞുവോ?,
അതറിയും മുന്നേ .ഒരു കുമ്പിളില്‍ ,
തീര്‍ത്ഥമായ്‌ എന്നെയവന്‍ തിരു ജടയില്‍ ചൂടി.
അര്‍ദ്ധനാരിശ്വരനായിരിക്കുമ്പോഴും.
പരല്‍മീനെന്നെന്‍,കണ്കളെ ചൊല്ലും നേരവും.
.ഞാന്‍ പിടയുന്നു ..പാര്‍വ്വതി തന്‍ പാതിവ്രത്യത്തില്‍  !
പാപനാശിനിയായ്‌ നരജന്മം മൂര്‍ത്തമാക്കുന്നവള്‍.
സ്വയം..................കഷ്ട്ടം........!! 

24 comments:

ajith said...

ഭൂമിയിലേയ്ക്ക് വരാന്‍ ഗംഗയ്ക്ക് ഇഷ്ടമില്ലായിരുന്നു അത്രെ. ഒരുപക്ഷെ ഇപ്പോഴത്തെ മാലിന്യാവസ്ഥയും മരണാവസ്ഥയും മുന്‍കൂട്ടിക്കണ്ടതുകൊണ്ടാവാം!!

aneesh kaathi said...

ഗംഗ പ്രളയമാണത്രേ....

പട്ടേപ്പാടം റാംജി said...

വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങിയവള്‍

kochumol(കുങ്കുമം) said...

ഗംഗ ,ശിവ ഗംഗ !!

viddiman said...

കവിതയിലെ കഥയാണ് കൂടുതൽ വായിച്ചത്.

ഒരു സംശയം 'ഞാൻ' തന്നെ കഥ പറയുമ്പോൾ, അവൻ, പറയുന്നത് ഉദ്ധരണികളിൽ ഇടേണ്ടതില്ലേ ? കവിതയാവുമ്പോൾ അതാവശ്യമില്ലേ ?

Pradeep Nandanam said...

ഗംഗ..പാപം കഴുകിക്കളഞ്ഞ് പിതൃക്കൾക്ക് ശാന്തി നല്കാൻ നിയുക്തയായവൾ..

(അറിവിലേയ്ക്കായി- ശിവൻ ധരിക്കുന്നത് ആനത്തോലാണ്..)

ചന്തു നായർ said...

“പണ്ടൊരാറിനെ മോളിൽ നിന്നാരോ താഴെയിറക്കിയതോർത്തു നിൽക്കുംപ്പോൾ..മോഹം..“പണ്ട് എതോ ഒരു കവിതയിൽ ഞാനെഴുതിയത്...ഓർത്തു പോയി ആശംസകൾ ... വിഡ്ഡിമാൻ...ഞാനും അവനും ആകുമ്പോൾ കവിതയിൽ ഉദ്ധരണികൾ വേണ്ട.മറ്റൊരാളായി നിന്നു പറയുൻപോൾ ആണു് അങ്ങനെ ചെയ്യേണ്ടത്...

risharasheed said...

ചന്തു നായർ ...വളരെ സന്തോഷം ..ഒരേ ചിന്തകള്‍ പലവിധങ്ങളില്‍ അല്ലെ?rr

risharasheed said...

@ajith ,,അന്നും ആഗ്രഹങ്ങള്‍ക്കനുസരിച്ചായിരുന്നില്ലാല്ലേ ജീവിതം!..വിധിയുടെകൈക്കരുത്തിന്‍ തടുക്കാനാകത്ത നിര്‍ണയങ്ങള്‍@...

risharasheed said...

aneesh kaathi..മന്യ്ശ്യ മനസ്സില്‍ ഭക്തിയുടെ ,,പ്രണയത്തിന്‍റെ പ്രളയം തീര്‍ക്കുന്നവള്‍..rr

risharasheed said...

പട്ടേപ്പാടം റാംജി..പരമശിവനില്‍ ഒളിസേവ നടത്തിയവള്‍...rr

risharasheed said...

kochumol(കുങ്കുമം)..ശിവന്‍റെ മകുടിക്കൊത്ത് ചലിച്ചവളാണവള്‍..rr

risharasheed said...

viddiman,,കഥ ചൊല്ലുംവരികളും നന്നല്ലേ..!...(
ഒരു സംശയം 'ഞാൻ' തന്നെ കഥ പറയുമ്പോൾ, അവൻ, പറയുന്നത് ഉദ്ധരണികളിൽ ഇടേണ്ടതില്ലേ ? കവിതയാവുമ്പോൾ അതാവശ്യമില്ലേ ?)ഞാനും അവനും ആകുമ്പോൾ കവിതയിൽ ഉദ്ധരണികൾ വേണ്ട.മറ്റൊരാളായി നിന്നു പറയുൻപോൾ ആണു് അങ്ങനെ ചെയ്യേണ്ടത്...ഇതാണതിന്‍ ഉത്തരം..rr

risharasheed said...

Pradeep Nandanam ..സത്യായിട്ടും അതെനിക്ക് അറിയില്ലാര്‍ന്നു ട്ടാ..പക്ഷെ ചിത്രത്തില്‍ വരച്ചു വെക്കുന്നത് പുലിത്തോലാണല്ലോ മാഷേ...rr

ബിലാത്തിപട്ടണം Muralee Mukundan said...

കന്യയാം ഞാനന്നേരം,തെല്ലൊരഹങ്കാരത്തോടെ,
ഹുങ്കാര ശബ്ദത്തോടെ ,
ആര്‍ത്തലച്ചവന്‍ ജടയിലൂടെ,
,മൂര്‍ത്തമാം മുക്കണ്ണിലൂടെ,
തെല്ലുയര്‍ന്ന മൂക്കിന്‍ തുമ്പിലൂടെ,
കുസൃതിയോടെ അധരങ്ങളെ ചുംബിച്ചുണര്‍ത്തി,
അവന്‍ നാഭിയിലൂടെ,മണ്ണിലേക്ക് !,

ഫൈസല്‍ ബാബു said...

അറിയാത്ത ചരിത്രം :)

risharasheed said...

അതേ..പ്രണയത്തിന്‍ മറ്റൊരു വേര്‍ഷന്‍...ഇഷ്ട്ടമോ..അനിഷ്ട്ടമോ ചോദിക്കാതെയുള്ള സ്വന്തമാക്കല്‍...ബിലാത്തി പട്ടണം,,.rr

risharasheed said...
This comment has been removed by the author.
risharasheed said...

ഇങ്ങനെയുമുണ്ട് ഒത്തിരി..അറിയാ കാണാ കഥകള്‍ ഫൈസല്‍..rr

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കവിതയിലെ കഥ ഇഷ്ടമായി .പ്രസക്തം

Cv Thankappan said...

കവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍

risharasheed said...

@ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com ,,വളരെ സന്തോഷം ഇസ്മായില്‍..rr

risharasheed said...

@Cv Thankappan ,,തങ്കപ്പേട്ടാ ഒരു പാട് സന്തോഷം..rr

abu becker said...

ഗംഗയുടെ ആത്മാവ് കണ്ടെത്തി എഴുതിയിരിക്കുന്നു...നന്നായിരിക്കുന്നു...