Tuesday, 25 March 2014

ചിലന്തി!!



ഇരയുടെ കണ്ണിലെ ദയനീയത
എന്നെ ഉന്മത്തനാക്കുന്നു 
പലപ്പോഴും!

ജീവന്നു വേണ്ടിയുള്ള യാചന 
അവസാന ശ്വാസത്തിന്‍ പിടച്ചില്‍ 
എന്നിലൊരു ലഹരിയായ്‌ പടരും!

എന്‍  വലയ്ക്കുള്ളില്‍ നിശബ്ദനായ്‌ 
കാത്തിരിക്കും ഞാന്‍ കാലമത്രയും 
എനിക്കായ്‌ എഴുതപ്പെട്ട ഇരയെന്‍
മുന്നില്‍ അവതരിക്കും വരെ!

മധുരോന്മാദ  വാക്കിനാല്‍
വശ്യമാം പുഞ്ചിരിയാല്‍
മേനിയെ പ്രശംസിച്ചും 
മേനിയാല്‍ പ്രണയിച്ചും 
എന്നരികിലേക്ക്  പതുക്കെ 
അദൃശ്യമാം  കൈകളാല്‍ 
അടുപ്പിക്കും ഞാന്‍!!

നീയെന്‍ ശാരീരത്തില്‍ മയങ്ങവേ 
ഞാന്‍ നിന്നിലെത്തുമ്പോഴാണെന്‍
 ദ്രംഷ്ട്ടങ്ങള്‍  നീ അറിയുക !

സത്യത്തെ അറിയും നേരം 
നിന്നിലെ അവിശ്വസനീയത 
ഞാനങ്ങു ആസ്വദിക്കും!

ജീവിച്ചു കൊതി തീരാ നാളങ്ങളാല്‍
നീയെന്നെ നോക്കവേ 
ഞാന്‍ നിന്നില്‍ രചിക്കയാകാം 
ശവതാളം !!

ഊറ്റിയ  നിന്‍ ജീവാമൃതം
നാവാല്‍ ഞാന്‍ നുണയവേ
നീ മരണത്തിന്‍ കയങ്ങളെ
ആലസ്യമോടെ പുണര്‍ന്നിരിക്കും!


ഈ നിമിഷം വരെ നീ നല്‍കിയ 
സുഖങ്ങള്‍ മറ്റൊരിടത്തിലേക്കെന്നെ
നയിക്കും വരെ ,പൊന്നൂഞ്ചലില്‍ 
ആടിതിമിര്‍ത്തീടട്ടെ     ഞാന്‍ ! !

20 comments:

പട്ടേപ്പാടം റാംജി said...

ഇരയെ വലയില്‍ കുടുക്കി അങ്ങിനെ അങ്ങിനെ....
ചിലന്തികളെ കാണാന്‍ കഴിയുന്നുണ്ട് വരികളില്‍.

ഫൈസല്‍ ബാബു said...

അടങ്ങാത്ത പ്രതിഷേധം ,, ഒന്നുകൂടെ മൂര്‍ച്ചകൂട്ടാം വരികളില്‍

ajith said...

ചിലന്തികളെല്ലാടത്തും ദുഷ്ടപാത്രങ്ങളാണല്ലോ!!!

Mubi said...

രോഷം! നല്ല വരികള്‍...

Cv Thankappan said...

നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍

സുധീര്‍ദാസ്‌ said...

നന്നായിരിക്കുന്നു

ബിലാത്തിപട്ടണം Muralee Mukundan said...

സത്യത്തെ അറിയും നേരം
നിന്നിലെ അവിശ്വസനീയത
ഞാനങ്ങു ആസ്വദിക്കും!

മിനി പി സി said...

ഇരയുടെ വേദനയില്‍ ഉണരുന്ന ശവതാളം...............

risharasheed said...

പട്ടേപ്പാടം റാംജി ...ഇരകളും..കെണികളും നാം തന്നെ റാംജി..rr

risharasheed said...

ഫൈസല്‍ ബാബു ..........തീര്‍ച്ചയായും ഫൈസല്‍...rr

risharasheed said...

ajith ...അതെ അന്യന്‍റെ ചോരയും ,നീരുമാണവന്‍ ആഹാരം!..rr

risharasheed said...

Mubi........സന്തോഷം മുബി..rr

risharasheed said...

Cv Thankappan .........സന്തോഷം..വന്നതിലും..ചൊന്നതിലും..rr

risharasheed said...

സുധീര്‍ദാസ്‌.........സന്തോഷം...rr

risharasheed said...

ബിലാത്തിപട്ടണം Muralee Mukundan ..അതെ അത് പലപ്പോഴും അങ്ങിനെ തന്നെയാണല്ലോ..വിശ്വസിക്കുന്നവന്‍ നെഞ്ചില്‍ വിഷം എയ്യുക..rr

viddiman said...

നല്ല ഭാവന.
വർണ്ണശബളിമയാൽ ഇരകളെ ആകർഷിച്ച് സ്വന്തം വലയിലേക്ക് വരുത്തി, എട്ടു കൈകൾക്കുള്ളിൽ തട്ടിക്കളിച്ച് തളർത്തി ഒടുവിൽ നീരുറ്റുന്ന ചിലന്തികൾ. വലകളും ആക്രമികളുടെ ഊഞ്ഞാലാട്ടവും പെരുകുകയാണല്ലോ..

രചിക്ക്യയാകും,പുണര്‍ന്നിരിക്ക്യും! >> കവിയോട് ഇവിടെ ഞാൻ വഴി പിരിയുന്നു. :)

risharasheed said...

viddiman,,വളരെ സന്തോഷം വന്നതില്‍..തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍...തിരുത്താം ഞാനത് അതിവേഗം...rr

Manoj vengola said...

എഴുതൂ...എഴുതൂ..ഇനിയും..

risharasheed said...

Manoj vengola..എഴുതാം..എഴുതാം ഇനിയും...rr

risharasheed said...

Manoj vengola..എഴുതാം..എഴുതാം ഇനിയും...rr