Tuesday, 11 March 2014

ഏകലവ്യന്‍!!!


ഇല്ലാ പെരുവിരല്‍ ചൂണ്ടി
നില്‍ക്കയാണേകലവ്യന്‍
കണ്ണില്‍ കനല്‍കത്തുമൊരായിരം
ചോദ്യങ്ങളാല്‍!

തനിക്ക് തന്നമ്മയേം,അച്ഛനേം
തിരിവാലറിയാന്‍ കഴിയുമെങ്കിലീ
ഈശനെന്തിനു വേറെ ?
അത് നോക്കിയാണ് വിദ്യ
പകരുന്നതെങ്കില്‍
ഗുരുവിന്‍ സ്ഥാനമെന്തീ
ഉലകില്‍ !!

നായാട്ടിനായ്‌ വന്ന
പാണ്ഡവര്‍ മുന്നില്‍
തന്‍ ശരവേഗം പ്രകടമാക്കിയ നാള്‍
ആ ദിനമെന്നില്‍ കുറിച്ചുയെന്‍  വിധി
എന്‍ ജീവിതം മാറ്റിയ ഞാണ്‍ശബ്ദം !!

പിറ്റേന്ന് മാനസ ഗുരുപാദത്തില്‍
കൈകള്‍ കുപ്പി നില്‍ക്കവേ
തന്നുടെ ശരവേഗത്തിനൊരു
പുഞ്ചിരി ആശിച്ചു കണ്‍നിറയവേ
പതിഞ്ഞ കര്‍ക്കശ സ്വരം
മിന്നലായ്‌ ചെവിയതില്‍ പതിഞ്ഞു
“ചൊല്ല് നിന്‍ ഗോത്രം ! ഞാന്‍
ക്ഷത്രിയനെ വിദ്യ ഏകാറുള്ളു!!”

ചൊന്നു നിഷാദ കുമാരന്‍ ഞാന്‍
മനുഷ്യകുലത്തിലാണെന്‍ ജനനം!
ഒന്നിച്ചുയര്‍ന്ന ചിരിയില്‍ ,
ഗുരുവില്‍ നിന്നുയര്‍ന്ന നിശ്വാസത്തില്‍
പഴിച്ചു പോയ്‌ ഞാന്‍ സ്വയം!

മുഖം താഴ്ത്തി കാലിന്‍
പെരുവിരലില്‍ കണ്ണുനീര്‍
വളയങ്ങള്‍ ചാര്‍ത്തവേ
തന്‍ കുലത്തെ ആദ്യമായ്‌
വെറുത്തു പോയ്‌!!


മനുഷ്യകുലത്തെ !
തന്‍ നേട്ടത്തിനായ് വേദത്തെ
മാറ്റി മറിക്കുന്നാ വാദത്തെ !

ഗുരുവിന്‍ പുച്ഛമാര്‍ന്ന വാക്കില്‍
വിങ്ങിയന്നേരം ഉറപ്പിച്ചു എന്‍
ദക്ഷിണ നല്‍കാന്‍ സമയമായ്‌ !
ഒരെരുക്കിന്നിലയില്‍ നല്‍കിയ സമ്മാനം
ഗുരുവേ വിറപ്പിച്ചിട്ടുണ്ടാകാം
ഒരായിരം രാത്രിയില്‍ കനലില്‍
ചുട്ടിട്ടുണ്ടാകാം !

മതിയെന്ക്കതുമതി
ഈ ലോകത്തിന്‍ മുന്നില്‍
തലയുയര്‍ത്തി നില്‍ക്കാന്‍ ,
ശിഷ്യനെന്തെന്നീ ലോകത്തെ
പഠിപ്പിക്കാന്‍!!

25 comments:

Cv Thankappan said...

മനസ്സിലെന്നും ഒരു നൊമ്പരമായി തങ്ങിനില്‍ക്കുന്ന "ഗുരുദക്ഷിണ"!
കവീത നന്നായിരിക്കുന്നു
ആശംസകള്‍

ഷംസ്-കിഴാടയില്‍ said...

കൊള്ളാം

പട്ടേപ്പാടം റാംജി said...

തന്‍ നേട്ടത്തിനായ് വേദത്തെ
മാറ്റി മറിക്കുന്നാ വാദത്തെ !

സ്വന്തം നേട്ടമല്ലാതെ മറ്റൊന്നും മനുഷ്യനിപ്പോള്‍ തലയില്‍ കയറുന്നില്ല.

ajith said...

നന്നായിരിയ്ക്കുന്നു

kochumol(കുങ്കുമം) said...

നന്നായിട്ടുണ്ട്..!

uttopian said...

ഒരെരുക്കിന്നിലയില്‍ നല്‍കിയ സമ്മാനം
ഗുരുവേ വിറപ്പിച്ചിട്ടുണ്ടാകാം
ഒരായിരം രാത്രിയില്‍ കനലില്‍
ചുട്ടിടുണ്ടാകാം ! -- ഈ വരികള്‍ മനോഹരം :)

Asrus Irumbuzhi said...

ഇഷ്ടം ..നല്ല ആശംസകളോടെ
@srus..

തുമ്പി said...

തന്‍ നേട്ടത്തിനായ് വേദത്തെ
മാറ്റി മറിക്കുന്നാ വാദത്തെ ! ചില വാദങ്ങള്‍ക്ക് വേണ്ടി വേദങ്ങള്‍ മാറ്റിമറിച്ചുകൊണ്ടേയിരിക്കുന്നു.

ഫൈസല്‍ ബാബു said...

നല്ല കവിത ,, ബ്ലോഗ്‌ കൂടുതല്‍ നന്നായി വരുന്നു

viddiman said...

മഹാഭാരതത്തിലെ, ഓർമ്മയിൽ നിന്നു മറയാത്ത കഥാപാത്രങ്ങളിൽ ഒരാൾ - ഏകലവ്യൻ.

ചിലയിടത്ത് വരികൾക്ക് നല്ല ശക്തിയുണ്ട്.പക്ഷേ ഇനിയുമിനിയും തേച്ചുമിനുക്കാനുണ്ട് എന്ന തോന്നൽ. ചൊല്ലിക്കേൾക്കുന്ന കവിതകൾ മനസ്സിലുള്ളതുകൊണ്ടാവാം.

ചുട്ടിടുണ്ടാകാം >> ചുട്ടിട്ടുണ്ടാകാം അല്ലേ ശരി ?

padmasree nair said...

ഇഷ്ട്ടമായി.. മനോഹരമായ രചന.. അഭിവാദ്യങ്ങള്‍.. !!!

risharasheed said...

നാം സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ മനസ്സില്‍ പതിഞ്ഞ കഥയാണല്ലോ ഏകലവ്യന്‍റെ..ഗുരുക്കന്മാര്‍ക്കിത്രയും വിവേച്നമോ എന്ന് മനസ്സില്‍ പലകുറി വേദനയോടെ ഓര്‍ത്തതും ഈ കഥാപാത്രം മനസ്സില്‍ വിങ്ങലായ് കൂടു കെട്ടിയപ്പോഴാണല്ലോ...വന്നതിലും എഴുതിയത്തിലും വളരെ സന്തോഷം മാഷേ...rr

risharasheed said...

@ഷംസ്-കിഴാടയില്‍ ,,,,വളരെ സന്തോഷം ഷംസ്...rr

risharasheed said...

പട്ടേപ്പാടം റാംജി,,,,,അന്യന്റെ തലയുരുണ്ടാലും ,,നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണിളകരുതെന്ന് മാത്രമാണിപ്പോള്‍ നമ്മുടെ ചിന്ത!rr

risharasheed said...

വളരെ സന്തോഷം അജിത്തേട്ടാ...rr

risharasheed said...

kochumol(കുങ്കുമം),,,,സന്തോഷം...rr

risharasheed said...

uttopian ,,,,സത്യത്തില്‍ ആ ദക്ഷിണ നമ്മെയും ഒരു പാട് ഉരുക്കിയിട്ടില്ലേ ഉട്ടോപ്യന്‍...rr

risharasheed said...

Asrus Irumbuzhi...........ഇഷ്ട്ടമായതില്‍ വളരെ ഇഷ്ട്ടം...rr

risharasheed said...
This comment has been removed by the author.
risharasheed said...

തുമ്പി,,,,,,,,,,,,പണ്ഡിതന്‍മാരില്‍ പലരും അങ്ങിനെയാണ് തുമ്പി ഇക്കാലത്തും!...rr

risharasheed said...

ഫൈസല്‍ ബാബു,,,,,,,,,,,,,,,നല്ല വാക്കുകള്‍ക്കു സന്തോഷം ഫൈസല്‍..rr

risharasheed said...

viddiman....ചുട്ടിടുണ്ടാകാം >> ചുട്ടിട്ടുണ്ടാകാം അല്ലേ ശരി ?ഇത് തന്നെയാണ് ശരി...ഇപ്പൊ തന്നെ ശരിയാക്കാമത്..വരികള്‍ക്ക് മൂര്‍ച്ച കൂട്ടുവാനും!..rr

risharasheed said...

padmasree nair...........വളരെ സന്തോഷം നല്ല വാക്കുകള്‍ക്കു,,,rr

ബിലാത്തിപട്ടണം Muralee Mukundan said...

മനുഷ്യകുലത്തെ !
തന്‍ നേട്ടത്തിനായ് വേദത്തെ
മാറ്റി മറിക്കുന്നാ വാദത്തെ !

risharasheed said...

ബിലാത്തിപട്ടണം Muralee Mukundan............മനുഷ്യനെന്നും സ്വന്തം നേട്ടമേ കാണു..എല്ലാരും എന്നല്ല ഒട്ടുമിക്കവരും!...rr