ഇരയുടെ കണ്ണിലെ ദയനീയത
എന്നെ ഉന്മത്തനാക്കുന്നു
പലപ്പോഴും!
ജീവന്നു വേണ്ടിയുള്ള യാചന
അവസാന ശ്വാസത്തിന് പിടച്ചില്‍
എന്നിലൊരു ലഹരിയായ് പടരും!
എന്‍ വലയ്ക്കുള്ളില്‍ നിശബ്ദനായ്
കാത്തിരിക്കും ഞാന്‍ കാലമത്രയും
എനിക്കായ് എഴുതപ്പെട്ട ഇരയെന്
മുന്നില്‍ അവതരിക്കും വരെ!
മധുരോന്മാദ വാക്കിനാല്‍
വശ്യമാം പുഞ്ചിരിയാല്‍
മേനിയെ പ്രശംസിച്ചും
മേനിയാല്‍ പ്രണയിച്ചും
എന്നരികിലേക്ക് പതുക്കെ
അദൃശ്യമാം കൈകളാല്‍
അടുപ്പിക്കും ഞാന്‍!!
നീയെന്‍ ശാരീരത്തില്‍ മയങ്ങവേ
ഞാന്‍ നിന്നിലെത്തുമ്പോഴാണെന്
ദ്രംഷ്ട്ടങ്ങള്‍ നീ അറിയുക !
സത്യത്തെ അറിയും നേരം
നിന്നിലെ അവിശ്വസനീയത
ഞാനങ്ങു ആസ്വദിക്കും!
ജീവിച്ചു കൊതി തീരാ നാളങ്ങളാല്‍
നീയെന്നെ നോക്കവേ
ഞാന്‍ നിന്നില്‍ രചിക്കയാകാം
ശവതാളം !!
ഊറ്റിയ നിന് ജീവാമൃതം
നാവാല് ഞാന്‍ നുണയവേ
നീ മരണത്തിന് കയങ്ങളെ
ആലസ്യമോടെ പുണര്‍ന്നിരിക്കും!
ഈ നിമിഷം വരെ നീ നല്കിയ
സുഖങ്ങള്‍ മറ്റൊരിടത്തിലേക്കെന്നെ
നയിക്കും വരെ ,പൊന്നൂഞ്ചലില്‍
ആടിതിമിര്ത്തീടട്ടെ ഞാന്‍ ! !