Saturday, 15 February 2014

പെണ്മുഖം!!

സീത :-വെറുമൊരു വിഡ്ഢിയാണല്ലേ?

ഒരു പുരുഷനെ മാത്രം മനസ്സില്‍ ചുമന്നു 

അവന്‍റെ   കൈത്താങ്ങിലെല്ലാം മറന്നു 

നാടും..കൂടും വിട്ടു 

കാനനവാസത്തിന്നൊരുങ്ങിയവള്‍ !!


പത്തിരുപത്തഞ്ചു സംവത്സരങ്ങള്‍ നീണ്ട ദാമ്പത്യം 

എന്താണവള്‍ക്ക്  നല്‍കിയത്???

കണ്ണീര്...പരപുരുഷാരോപണം,ചതി ഒറ്റപ്പെടല്‍ ..

ഒടുവില്‍ സപത്നിയായ് കാഞ്ചന സീതയും!!


ഒടുവിലൊരു പഥികയായ് പുതുമണ്ണില്‍ ഒടുങ്ങവേ

ഒരുപക്ഷേയവള്‍ സ്വയം ശപിച്ചിട്ടുണ്ടാകണം ..

രാവണന്‍റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ 

ഒരിറ്റു കണ്ണീരവള്‍ പൊഴിച്ചിട്ടുണ്ടാകണം,!!


ദ്രൌപദി:-സ്ത്രീ ശക്തി തന്‍ പര്യായം...

ഒരുകണ്ണിലവള്‍ പ്രണയവും...മറുകണ്ണില്‍  ശാപോക്തിയും!

അഞ്ചില്‍ മതിയാകാതെ ആറാമനായ് 

കര്‍ണ്ണനേയും മോഹിച്ചവള്‍..

പട്ടമഹിഷിയായ് ധര്‍മ്മ പുത്രനരികെ ഇരിക്ക്യുമ്പോഴും

കാമാര്‍ത്തയായ് അര്‍ജ്ജുനനെ  തിരഞ്ഞവള്‍ !

പ്രണയത്തിന്‍ വിലപേശലില്‍ 

വൃകോദരനെ പൂ പറിക്ക്യാന്‍ വിട്ടവള്‍...

ഫല്ഗുണനെ പ്രണയിച്ചു 

നകുല സഹദേവന് കിടക്ക വിരിച്ചവള്‍.

.പ്രാര്‍ത്ഥനയാല്‍ കണ്ണനേയും,,

മോഹത്താല്‍ പാര്‍ത്ഥനേയും ബന്ധിച്ചവള്‍...

ഇന്നിന്‍ പെണ്മ തന്‍ മുഖം !!


ചരിത്രത്തില്‍ .സമൂഹത്തില്‍,,,നാളെയുടെ വായ്ത്താരിയില്‍ 

സീത തന്‍ വ്യെഥ....ദ്രൌപദി   തന്നഗ്നിയില്‍ കെട്ടടങ്ങി....!!!

26 comments:

പട്ടേപ്പാടം റാംജി said...

പരിണാമത്തിനനുസരിച്ച മാറ്റങ്ങള്‍ സ്വാഭാവികമാകാതെ തരമില്ല.

risharasheed said...

പട്ടേപ്പാടം റാംജി .........കാലത്തിന്‍
കരങ്ങളില്‍
കോളം കെട്ടും
മനുഷ്യ മൃഗങ്ങള്‍ നാം..
അല്ലെ റാംജി?? rr

ajith said...

ഓരോരുത്തര്‍ക്കും അവരവരുടെ നിയോഗങ്ങള്‍

risharasheed said...

ശരിയിലും..തെറ്റിലും
വേര്‍പ്പെട്ടുലയുന്ന
ജീവിത നൌകകള്‍...
സന്തോഷം അജിത്തേട്ടാ,,,,,,,,,,,,,rr

ബൈജു മണിയങ്കാല said...

എന്തെല്ലാം കാഴ്ചകൾ ശരി തെറ്റുകളുടെ

aneesh kaathi said...

അതൊരു തുടക്കം മാത്രമായിരുന്നു.

Cv Thankappan said...

കാലത്തിനും,കോലത്തിനും അനുസരിച്ച്
രൂപം മിനുക്കേണ്ട മുഖങ്ങള്‍....
നന്നായിരിക്കുന്നു രചന
ആശംസകള്‍

risharasheed said...

ബൈജു മണിയങ്കാല,,,,,,,,,കാലത്തിന്‍ പരിണാമത്തില്‍ മാറ്റപ്പെടുന്നു പലതും!...rr

risharasheed said...

അത് കണ്ടുകണ്ട് ജീവിതം
തന്നെ മാറ്റുകയാണ്
പുതു മദാലസകള്‍..മാഷെ....rr

risharasheed said...

അനീഷ്‌..അതിപ്പഴും തുടരുന്നു തലമുറകളില്‍ നിന്നും തലമുറകളിലേക്ക്..rr

Harinath said...

സീതയെപ്പോലെ ആകരുത് രാവണപത്നിയായ മണ്ഡോദരിയെപ്പോലെ ആകണം എന്നപാഠം നാം മറന്നിരിക്കുന്നു. ഭർത്താവായ രാവണൻ ഒഴികെയുള്ളവരെ പുരുഷന്മാരായല്ല മനുഷ്യന്മാരായാണ്‌ മണ്ഡോദരി കരുതിയിരുന്നത്. സീത രാവണനെ ഭയപ്പെട്ടു ലക്ഷ്മണനെ സംശയിച്ചു. മറ്റു പലരെയും സംശയിച്ചു. വിരോധം കൊണ്ടുനടന്നു. എന്നാൽ അത്തരം ചാപല്യങ്ങളൊന്നും മണ്ഡോദരിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ്‌ സീതയെയല്ല മണ്ഡോദരിയെയാണ്‌ ആരാധിക്കേണ്ടത് എന്നുപറയുന്നത്.

pravaahiny said...

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ @PRAVAAHINY. കൊള്ളാം നന്നായിട്ടുണ്ട്

viddiman said...

ചില കവിതകൾ കാണുമ്പോൾ ഇത് കവിതയാണോ എന്നു സംശയം തോന്നും. എന്നാൽ എന്താണു കവിത എന്നുള്ളതിനു വ്യക്തമായ മറുപടിയില്ല താനും. ഈണത്തിൽ ചൊല്ലാവുന്നത്, വൃത്തമുള്ളത് എന്നൊക്കെയുള്ള നിബന്ധനകൾ ഇന്നത്തെ കവിതകൾക്കില്ലല്ലോ ? അങ്ങനെയാവുമ്പോൾ ഒരു സംഭാഷണശകലമോ ചിന്താശകലമോ എല്ലാം പകർത്തിയെഴുതിയാൽ അത് കവിതയാവുമോ ? എന്താണ് ഇന്നത്തെ കവിതയുടെ നിർവചനം ? കവിത എന്ന ലേബലിൽ പലരും പലതും എഴുതുന്നു, അതിൽ എനിക്കിഷ്ടപ്പെട്ടത് എന്റെ കവിത, നിനക്കിഷ്ടപ്പെട്ടത് നിന്റെ കവിത എന്നൊരു തീർപ്പിലെത്തുകയാണോ വേണ്ടത് ?

ഈ കവിതയിൽ ഓരോ വരിക്കു മുമ്പിലും ഓരോ 'പൊട്ട്' കാണുന്നു. കവിതയിൽ ഇത് അനുവദനീയമാണോ ? കഥകളിൽ , കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ പ്രാദേശികഭാഷസ്വാധീനങ്ങൾ കണ്ടു വരാറുണ്ട്. കവിതയിൽ പ്രാദേശിക ഭാഷാപ്രയോഗങ്ങൾ അനുവദനീയമാണോ ? ( ഉദാ : ഇരിക്ക്യുന്നു, വലിക്ക്യുന്നു..)

ഇത്തരം സംശയങ്ങൾ വായനയെ വീർപ്പുമുട്ടിച്ചതു മൂലം കവിതയുടെ ആശയത്തിലേക്കു കടക്കാനായില്ല.

MANOJ KUMAR M said...

വായിച്ചു.. വിഡിമാന്‍റെ അഭിപ്രായം എനിക്കും ഉണ്ട്..

Zubair Irfani said...

NALLA EZHUTHU

ഫൈസല്‍ ബാബു said...

നന്നായി വരുന്നു ഓരോ പോസ്റ്റും , ആശംസകള്‍

risharasheed said...

Harinath............കാലപ്രവാഹത്തില്‍ പലര്ക്കുമിപ്പോള്‍ അവരെ അറിയില്ല..മണ്ഡോദരിയെ!..അറിയുന്നത് പാഞ്ചാലിയുടെ ബഹു ഭര്‍തൃത്തം മാത്രം..അതിന്‍റെ അലയടിക്കും ആര്‍ത്തനാദവും....rr

risharasheed said...
This comment has been removed by the author.
risharasheed said...

pravaahiny,,,,,,,,,വളരെ സന്തോഷം..വന്നതിനും..ചൊന്നതിനും മാഷേ..rr

risharasheed said...

viddiman.......ഒന്ന് വായിക്കുമ്പോള്‍..അത് കഥയായാലും..കവിതയായാലും..അല്ലേല്‍ ഒരു പത്ര വാര്‍ത്തയായാല്‍ പോലും അത് മനസ്സ് തുറന്നു വായിക്കണം മാഷേ..ആളുകള്‍ പലവിധമാണ്..അഴുതിയത് വിടരുന്നത് വായനക്കാരനുള്ളില്‍ ആണ്...അതൊരു പക്ഷെ എഴുതിയവാന്‍ ഉള്ളില്‍ കണ്ടത് പോലെയാകണമെന്നില്ല...അത് വായനാക്കാരന്റെ മനസ്സ് പോലെ...വന്നതില്‍ ഒരു പാട് സന്തോഷം..പറയാനുള്ളത് മുഖത്തു നോക്കി പറഞ്ഞതിലും!...rr

risharasheed said...

MANOJ KUMAR M ...........തീര്‍ച്ചയായും ഞാനിനി ശ്രദ്ധിക്കാം മാഷേ...rr

risharasheed said...

Zubair Irfani...വളരെ സന്തോഷം...rr

risharasheed said...

ഫൈസല്‍ ബാബു .........ഇവടെ വന്നു വായിക്കുന്നതിനും..അഭിപ്രായം പറയുന്നതിനും വളരെ നന്ദി,,,rr

ബിലാത്തിപട്ടണം Muralee Mukundan said...


ഒടുവിലൊരു പഥികയായ് പുതുമണ്ണില്‍ ഒടുങ്ങവേ
ഒരുപക്ഷേയവള്‍ സ്വയം ശപിച്ചിട്ടുണ്ടാകണം ..
രാവണന്‍റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍
ഒരിറ്റു കണ്ണീരവള്‍ പൊഴിച്ചിട്ടുണ്ടാകണം,!!

risharasheed said...

ബിലാത്തിപട്ടണം Muralee Mukundan ...അത് തന്യല്ലേ ശരി??rr

ചിന്താക്രാന്തൻ said...

പുതുമോടിയില്‍ ലഭിക്കുന്ന സ്നേഹം അതുപോലെതന്നെ ജീവിതത്തില്‍ എല്ലായിപ്പോഴും ലഭിക്കുക എന്നത് അസാധ്യം .ജീവിത പ്രാരാബ്ദങ്ങളുടെ കുത്തൊഴുക്കില്‍ പെടുന്നവര്‍ക്ക് എങ്ങിനെയാണ് പുതുമോടിയിലെ സ്നേഹം അതുപോലെതന്നെ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുക .ലഭിച്ചിരുന്ന സ്നേഹത്തില്‍ കുറവ് വരുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കലായി .ആശംസകള്‍