Sunday, 2 February 2014

വാര്‍ദ്ധക്യം!!!

വാര്‍ദ്ധക്ക്യത്തെ ഭയമാണെനിക്ക്!
നക്ഷത്രകണ്ണുകളില്‍ 
തിരിനാളമണയവേ
കവിളില്‍ ചെന്താമര വാടവേ-
അമൃത് ഊറുമെന്‍ ചുണ്ട്കയ്പിന്‍ 
രസമറിയവേ ഭയമാണെനിക്ക്
ജരാനരകള്‍ സമ്മാനിക്കുമ 
വാര്‍ദ്ധക്ക്യത്തെ !!

കുന്നിമണി പോല്‍
കിലുന്നൊരു ബാല്യവും 
അപ്പൂപ്പന്‍ താടി പോല്‍ 
പാറിയോരെന്‍ കൌമാരവും  
അഗ്നിയാല്‍ വെന്തുരുകിയ 
യൌവ്വനവും എന്‍മുന്നില്‍ 
കളിയാടവേ ഭയമേറ്റുന്നീ വാര്‍ദ്ധക്യം!!!

ഈ നിമിഷം-യൌവ്വനത്തിന്‍ 
പൂര്‍ണതയില്‍,മരണമേ 
നീയെന്നെയൊന്നു പുല്‍കിയെങ്കില്‍!
ആരാലും വേണ്ടാത്ത 
വാര്‍ദ്ധക്യമെന്നില്‍അണയും മുന്നേ 
,നീ എന്നെപുണര്‍ന്നെങ്കിലെന്നു
ആഗ്രഹിക്കുന്നു ഞാന്‍!!

16 comments:

Cv Thankappan said...

തിളക്കമുള്ള വരികള്‍...
പക്ഷേ,ഈ വാര്‍ദ്ധക്യമെന്ന പേടിസ്വപ്നചിന്ത പിടിപ്പെടുമ്പോഴാണ് ഓജസ്സും,തേജസ്സും നഷ്പ്പെടുന്നത്.ശതാഭിഷേകരാകാന്‍ പോകുന്ന എത്രയോപേര്‍ ഊര്‍ജ്ജസ്വലരായി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.....
ആശംസകള്‍

risharasheed said...

വാര്‍ദ്ധക്യം ശാപമായ് തീര്‍ന്നു..നരകിക്ക്യുന്ന എത്രയോ ജന്മങ്ങള്‍ നമ്മുടെ മുന്നിലുണ്ട് മാഷേ.........അവരാണ് നമ്മെ ഭയപ്പെടുത്തുന്നത്‌!...rr

Asrus Irumbuzhi said...

നിന്‍റെ കര്‍മങ്ങളാണ് നിന്‍റെ വിധി !
അതില്‍ കാലത്തിനു പ്രസക്തിയില്ല ,നാം നടുന്നത് നാം കൊയ്യുന്നു !!
നല്ല ആശംസകള്‍
@srus..

പ്രവീണ്‍ കാരോത്ത് said...

വരവുണ്ട് ഞാന്‍ നിന്‍റെ
പുറകിലായ് എന്നും
നിഴലുപോല്‍ കൂടെ
ചരിക്കാരുമുണ്ട്
ഒരുവേള നീയെന്നെ
പുല്‍കുവാന്‍ മെല്ലെ
പ്രിയത്തോടെ വരുമെന്നു-
മോര്‍ക്കാറുമുണ്ട്

വായിച്ചു, ഇഷ്ടപ്പെട്ടു, ആശംസകള്‍

പട്ടേപ്പാടം റാംജി said...

പലരും മരണത്തെ ആഗ്രഹിക്കാതെ ആഗ്രഹിക്കുന്ന സമയം.
നല്ല വാര്‍ദ്ധ്യക്യങ്ങളും ധാരാളമുണ്ട്.
പുറം കാഴ്ചകളിലെ ഭയവും ധാരാളം.

ഫൈസല്‍ ബാബു said...

ശുഭപ്രതീക്ഷയോടെ മുന്നേറുക, വാര്‍ദ്ധക്യത്തെ ഇങ്ങിനെ ഭയക്കേണ്ട കാര്യമുണ്ടോ ?.

തുമ്പി said...

വാര്‍ദ്ധക്യ ഭയത്തെ ഭംഗിയായി വരികളിലാക്കിയിട്ടുണ്ട്. പക്ഷെ ആശയം പിറകോട്ട് നില്‍ക്കുന്നു. വാര്‍ദ്ധക്യത്തിലും ഒരു ഉപദേഷ്ടാവിന്റെ, മാര്‍ഗ്ഗദര്‍ശിയുടെ റോള്‍ ആടിത്തീര്‍ക്കേണ്ടതുണ്ട്.

risharasheed said...

Asrus Irumbuzhi ...നാം ചെയ്യുന്ന കര്‍മങ്ങള്‍ക്ക് അനുസരിച്ചു മാത്രമാണോ നമ്മുടെ വിധി??എന്‍ കണ്മുന്നില്‍ കണ്ട പല ജീവിതങ്ങളിലും കര്‍മ്മത്തിന്‍രക്തക്കറ കണ്ടിരുന്നു ഞാന്‍...rr

risharasheed said...

പ്രവീണ്‍ കാരോത്ത്.....നിഴല്‍ പോലെ പതിയുമെന്‍ ..ജരാനരകള്‍ സത്യമായ് തീര്‍ക്കും വാഗ്മായ ചിത്രങ്ങള്‍ എന്ന കാര്യം അറിയുമെങ്കിലും ..വരവേല്‍ക്കാന്‍ ഭയക്കുന്നു ഞാന്‍...കണ്ട മുന്‍ തലമുറകള്‍ സാക്ഷി...rr

risharasheed said...

പട്ടേപ്പാടം റാംജി .........വാര്ദ്ധക്ക്യം രസിക്ക്യുന്നവര്‍ വിരളമെങ്കിലും ..ഭയക്കുന്നവര്‍ അനേകം!...rr

risharasheed said...

ഫൈസല്‍ ബാബു....യവ്വന പടിവാതില്‍ താണ്ടാന്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കിയെങ്കിലും...ചുറ്റിനും കാണും നരച്ച കാഴ്ച്ചകള്‍ മടുപ്പിക്ക്യുന്നുയെന്നെ ഇപ്പഴേ,,,rr

risharasheed said...

തുമ്പി....കണ്ണടച്ചു കള്ളം പറയാതെ...നമ്മളിലെത്ര പേര്‍ മുതിര്‍ന്നവര്‍ തന്‍ വാക്ക്യത്തെ ..ഉപദേശത്തിന്‍ പഴങ്കഞ്ഞിയെ ഇഷ്ട്ടപ്പെടുന്നു??..ആ നമ്മളെ എങ്ങനെ അംഗീകരിക്ക്യും പുതു തലമുറ?അതും നമ്മെക്കാള്‍ വളരെ ഫാസ്റ്റായവര്‍!!rr

Praveen said...

നരകിക്കുന്ന വാർദ്ധക്യം,
ഒരു തീർച്ചയാണ്....

നരകിക്കുന്ന യുവത്വം,
ഒരു തീരുമാനമാണ്‌.....

അതിനാൽ ,
തീരുമാനിച്ചുറപ്പിച്ച നരകത്തെ,
തീർച്ചയായ നരകത്തേക്കാൾ
ഞാൻ വെറുക്കുന്നു....!!!!

risharasheed said...

praveen............അതെ.....കണ്‍മുന്നില്‍ കാണുന്ന കാഴ്ചകളില്‍ കണ്ടുമുട്ടുന്ന നരകത്തെ വാത്സല്യത്തോടെ ചേര്‍ത്തു പിടിക്ക്യാന്‍ എനിക്ക്യാകുന്നില്ല............rr

ബിലാത്തിപട്ടണം Muralee Mukundan said...


കുന്നിമണി പോല്‍
കിലുന്നൊരു ബാല്യവും
അപ്പൂപ്പന്‍ താടി പോല്‍
പാറിയോരെന്‍ കൌമാരവും
അഗ്നിയാല്‍ വെന്തുരുകിയ
യൌവ്വനവും എന്‍മുന്നില്‍
കളിയാടവേ ഭയമേറ്റുന്നീ വാര്‍ദ്ധക്യം!!!

risharasheed said...

ബിലാത്തിപട്ടണം Muralee Mukundan..വാര്‍ദ്ധക്യം ഒരു തരത്തില്‍ പറഞ്ഞാല്‍ മരണം തന്നെയല്ലേ...rr