Wednesday, 22 January 2014

പര്‍ദ്ദ..!!,,(ദയവു ചെയ്തു ,,ഇത് വായിച്ചാരും കൊല വിളി നടത്തേണ്ട!...

മുന്‍കയ്യും,പാദവും ഒഴികെ
ബാക്കി ഭാഗമെന്നില്‍ കറുത്ത
ശീലയാല്‍ ഭദ്രം!
മുന്‍ പിന്‍ അഴകളവുകള്‍
 മറയ്ക്ക്യുമെങ്കിലും,,,കാണുന്നവനില്‍
നെഞ്ചിടിപ്പുയര്‍ത്തുന്ന
പര്‍ദ്ദയില്‍ ഞാന്‍ കുലീന!!

മറ്റുള്ളവരില്‍ നിന്നെന്‍ ശരീരത്തെ
മാന്യമായ്‌  മറക്ക്യലാണ്
പര്‍ദ്ദ തന്‍ ധര്‍മ്മമെങ്കിലും
ആരെയും കൊതിപ്പിക്ക്യാന്‍
പാകത്തില്‍ ഞാനണിയും
അബായ!!!!

തൊലിയില്‍ മാസ്കിട്ട പോല്‍
അതെന്നോടൊട്ടി  കിടക്കും..
ചിപ്പിയില്‍ വിളങ്ങും
മുത്തു പോല്‍..ഞാനന്നേരം തിളങ്ങും!

സ്വിമ്മിംഗ് സൂട്ടിനെക്കാള്‍
മനോഹരമായെന്‍
ശരീരത്തെ മറച്ചു കൊണ്ട്
വെളിവാക്കാന്‍
മറ്റെന്തു വേഷമാണ്
എനിക്കനുയോജ്യം???  .

( പര്‍ദ്ദ ശരീരം മാന്യമായി മറയ്ക്കാനുള്ളതാണ്,,അല്ലാതെ അത് ശരീരത്തോട് ചേര്‍ത്തു തൈച്ചു വൈക്ക്യാനുള്ളതല്ല,,അതിനേക്കാള്‍ ഭേദം മാന്യമായി തൈച്ച  ചുരിദാര്‍..അല്ലേല്‍ ടോപ്പും..പാന്റ്സുമല്ലേ??  ) 

24 comments:

Asrus Irumbuzhi said...

ആശയം കൊള്ളാം ...
മാന്യത എന്നത് മൂന്നക്ഷരത്തിന്റെ ഒരു കൂട്ടും പിന്നെ പ്രാവര്‍ത്തികമാക്കുന്നവരുടെ ഇഛാശക്തിയുടെ ധര്‍മവുമാണ് !

നല്ല ആശംസകള്‍
@srus..

തുമ്പി said...

ഏത് വസ്ത്രവും മറക്കാനയും, വെളിവാക്കാനായും ഉചിതരൂപേണ ധരിക്കാം. ചിലര്‍ പര്‍ദ്ദധരിക്കുമ്പോള്‍ ഒട്ടിച്ചേര്‍ത്ത് ധരിക്കാറുണ്ട്.അവര്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ട് പിരിമുറുക്കം കൊള്ളുന്നവരാണ്.

ajith said...

മറയ്ക്കാതെ മറച്ചും വെളിപ്പെടുത്തിയും....!!!

പട്ടേപ്പാടം റാംജി said...

മറയ്ക്കലില്‍ ഒന്നുമല്ല കാര്യം, മനസ്സില്‍ ആണ്.

risharasheed said...

@Asrus Irumbuzhi ,,,,,,,,,പക്ഷെ ഇവരുടെയൊക്കെ ഭാവം പര്‍ദ്ദ യിട്ടാല്‍ എല്ലാമായി എന്നാണ്...മറ്റുള്ളവരെ ആകര്ഷിക്ക്യാത്ത രീതിയില്‍ വസ്ത്രം ധരിക്ക എന്നതാണ് പര്‍ദ്ദയുടെ ആവശ്യം...അല്ലാതെ എടുത്തു കാട്ടലല്ല...rr

risharasheed said...

തുമ്പി....സ്ത്രീയുടെ മുങ്കയ്യും,,മുഖവും ഒഴികെ മറ്റെല്ലാം ഔറത്താണല്ലോ...അത് മറക്ക്യണം മാന്യമായി എന്നാണ്,,,അതിനു പര്‍ദ്ദ തന്നെ വേണമെന്ന പിടിവാശിയില്ല...rr

risharasheed said...

അതെ അജിത്‌,,കാണികള്‍ക്ക് വിരുന്നായി,,,,rr

risharasheed said...

ഇസ്ലാം മത വിശ്വാസ പ്രകാരം മനസ്സിനൊപ്പം ശരീരത്തിലും കാര്യമുണ്ട് മാഷേ....rr

aneesh kaathi said...

ഇവിടം ആദ്യം ...ആശയം നല്ലത് ,എഴുതാന്‍ കാണിച്ച ധൈര്യവും നല്ലത്.അവതരണം ശരാശരി തുടര്‍ന്നും എഴുതുക .

risharasheed said...

ഞാനൊരു അത്ര വല്യേ എഴുത്തുകാരിയോന്നുമല്ല മാഷേ...മനസ്സില്‍ തോന്നുന്നത് കുരിക്ക്യുന്നു അത്രേയുള്ളൂ...വന്നതില്‍ സന്തോഷം മാഷേ....ഇനി യും എഴുതുമ്പോള്‍ ശ്ര്ധിക്ക്യാം ട്ടാ...rr

risharasheed said...

ഞാനൊരു അത്ര വല്യേ എഴുത്തുകാരിയോന്നുമല്ല മാഷേ...മനസ്സില്‍ തോന്നുന്നത് കുരിക്ക്യുന്നു അത്രേയുള്ളൂ...വന്നതില്‍ സന്തോഷം മാഷേ....ഇനി യും എഴുതുമ്പോള്‍ ശ്ര്ധിക്ക്യാം ട്ടാ...rr

Cv Thankappan said...

നല്ല ആശയം...
എഴുതുമ്പോള്‍ എഴുത്തുഭാഷ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ കഴിയും....
ആശംസകള്‍

risharasheed said...

Cv Thankappan..തീര്‍ച്ചയായും ഇനി ശ്രദ്ധിക്ക്യാം മാഷേ...rr

ബൈജു മണിയങ്കാല said...

എന്റെ കണ്ണിനു ഇഷ്ടം എന്റെ ഇഷ്ടം ആകണമെന്നില്ല അവരവരുടെ ഇഷ്ടം അവരവരുടെ അഭിപ്രായത്തോട് ഇഷ്ടം ഇഷ്ടങ്ങളോട് കൂടുതൽ ഇഷ്ടം

risharasheed said...

ബൈജു മണിയങ്കാല ,,,,,,,,,,,ഇഷ്ട്ടങ്ങള്‍ അത്രേയുള്ളൂ ബൈജു..പക്ഷെ ശരീര പ്രദര്‍ശനം ..കുറച്ചു കൂടിമാന്യമാകണമേ ന്നെ ഉള്ളൂ,,,,rr

THAJUDEEN THAJ said...

റിഷ റഷീദ്

Praveen said...

പുരുഷൻ സൃഷ്‌ടിച്ച ,
പുരുഷാധിപത്യം പേറുന്ന ,
പടച്ചോന്റെ സൃഷ്ടിയല്ലേ,
പെണ്ണിന്റെ പർദ്ദ ....!!!!

പിന്നെ,
കണ്ണുകളെയും,
കുറ്റപ്പെടുത്തലുകളെയുംകാഴ്ചകളെയും
പേടിക്കാൻ
ശീലിക്കുന്ന പർദ്ദയിലെ മനസുകൾ....!!!!

risharasheed said...

പര്‍ദ്ദ ശരീരം മറക്കാന്‍ മാത്രമല്ല...മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിക്ക്യാതിരിക്ക്യാനും കൂടി അണിയുന്ന വേഷമാണ്..പക്ഷെ ഇന്നത്‌ ശരീരത്തിന്‍ വടിവുകള്‍ വ്യെക്തമാക്കുവാനാണ് കൂടുതല്‍ ശ്രധിക്ക്യുന്നത്..ഞാനത്രെ പറഞ്ഞുള്ളൂ മാഷേ...rr

Ummer Pookkayil said...

കറുത്ത പർധയാണ് ഇസ്ലാമിന്റെ വേഷം എന്ന് വരെ ആയിട്ടുണ്ട്‌.
എന്റെ ചെറുപ്പകാലങ്ങളിൽ ഞാൻ കണ്ടിരുന്ന മുസ്ലിം സ്ത്രീകൾ കുപ്പായവും പാവാടയും മൊക്കനയും ഒക്ക് ഇട്ടു നടന്നിരുന്ന ആ രസമൊന്നും ഈ കറുത്ത കുപ്പയത്തിനില്ല. 2000 നു ശേഷമാണെന്ന് തോന്നുന്നു കേരളത്തിൽ പർധ ഇത്ര പ്രചാരം നേടിയത്... ആദ്യമൊക്കെ ഒരു കൗതുകം ആയിരുന്നു... പക്ഷെ ഇപ്പൊ എന്തോ അന്യമായി തോന്നുന്നു. മാന്യമായ വസ്ത്രമെന്ന ഇസ്ലാമിന്റെ നല്ല കഴ്ച്ചപാടിനെ പർധയിലൂടെ വാണിജ്യവല്ക്കരിച്ചോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

zain said...'അഗ്നിയായ് 'ജ്വലിക്കുന്ന ചില സത്യങ്ങള്‍...!

risharasheed said...

Ummer Pookkayil ..തീര്‍ച്ചയായും!! ഇപ്പൊ ഫാഷനാണ് പര്‍ദ്ദ...ശരീരം മറക്കലല്ല വെളിവാക്കലാണ് അതിന്‍ ധര്‍മ്മവും!..rr

risharasheed said...

zain ..സന്തോഷം zain..rr