Friday, 10 January 2014

പുരുഷന്‍???

എല്ലാവരുംന്നു പറയണില്ല്യ...
 ഒട്ടുമിക്കവര്‍ക്ക്യും ...
അമ്മയും നേര്‍ പെങ്ങളുമൊഴിച്ച്
 മറ്റെല്ലാ പെണ്തരിയും..
വെറുമൊരു പെണ്ണാണ്...
വിത്തിടാന്‍ മാത്രമായൊരു വയല്‍...
അല്ലേല്‍ ഉറക്കം വരാ രാത്രികളില്‍
 വ്യായാമത്തിനൊരു സ്വപ്ന കൂട്ട്!!
 മനസ്സില്ലവള്‍ക്ക്..!
വെറുമൊരു ശരീരം മാത്രം...!!

അവിടെ ബന്ധുമിത്രങ്ങളില്ല..
. അമ്മായി..കുഞ്ഞമ്മ...ചേടത്തി
 എന്ത് വിളി പേരിട്ടു വിളിച്ചാലും
 അവന്‍റെ കാമാഗ്നിയില്‍
 അലിഞ്ഞു ചേരുമൊരു ഈയാം പാറ്റ!...

 എന്തിന്നവനെ മാത്രം കുറ്റം ചാര്‍ത്തണം??
പഠിച്ച ചരിത്രങ്ങളില്‍ ..പുരാണങ്ങളില്‍...
 ഇതിഹാസങ്ങളില്‍ ,,
കണ്ട പുരുഷ പ്രജകളില്‍
 സ്ത്രീ ചിത്തരാണധികവും ...
 അവന്‍റെ സിരകളില്‍ പതയുന്ന ജീനില്‍  
അതിന്‍ ബഹിര്സ്പുരണം
 കാണാതിരിക്ക്യുന്നതെങ്ങിനെ??

 അവന്‍ ചെളി കണ്ടാല്‍ ചവിട്ടുമെന്നും..
വെള്ളം കണ്ടാല്‍  കഴുകുമെന്നും സമൂഹം!! 

 പെണ്ണോ?? ചെളിയില്‍ വീണാല്‍പിന്നെ
 അതിലൊരു നീരാട്ട്!
അത് മാത്രമാണവളിന്‍ വിധി!
സൌന്ദര്യം കൊടുത്ത പടച്ചവനെന്തേ
 സദ്യയില്‍ അല്‍പം ഇഞ്ചിക്കറി
എന്നത് പോല്‍ മാത്രമെങ്കിലും...
ഇച്ചിരെ ബുദ്ധി കൂടി വിളംബാഞ്ഞു??
അല്ലേലും കുതിരക്ക്യു കൊമ്പ് കൊടുക്കില്ല്യാലോ ല്ലേ?
 അതും ഒരു വിധി തന്‍ വിളയാട്ട്‌!!! 

22 comments:

ajith said...

എല്ലാവരും തന്നെ
ചിലപ്പോഴെങ്കിലും

risharasheed said...

ചിലത് നമ്മെ നോവിക്ക്യുമെങ്കിലും സത്യമാണ്....അല്ലെ അജിത്‌???rr

ബൈജു മണിയങ്കാല said...

സൂക്ഷിച്ചാൽ ദുഖിക്കേണ്ട ആണിനും പെണ്ണിനും അത് തിരിഞ്ഞു കൊത്താം കാമം വിഷമായി

risharasheed said...

കാടാകൂള വിഷം പോല്‍...
ജീവിതത്തിന്നിരുള്‍
മറയായി,,,,,,,,,,,,,,,rr

പട്ടേപ്പാടം റാംജി said...

ഇനിയും തര്‍ക്കങ്ങള്‍ തീരാതെ ....

risharasheed said...

ജന്മജന്മാന്തരഗല്‍ തുടരുമൊരു
കഥ തന്‍ ബീജം
ഉള്ളിലൊളിപ്പിച്ചു.....rr

Asrus Irumbuzhi said...

ആണ്‍ പെണ് വെത്യാസം അപൂര്‍വമാണ് , ശരിയും തെറ്റും ആയി വേര്‍തിരിക്കാം ..സാഹചര്യങ്ങളിലെ
നല്ല ആശംസകള്‍
@srus..

risharasheed said...

ആണിനെന്നും
സമൂഹം കുടയുമായ്
കൂട്ടുണ്ട് പിന്നില്‍..............വിവാഹിതന്‍ ആണേലും അവനു പരസ്ത്രീ ബന്ധമുണ്ടായാല്‍ അതവന്‍ മിടുക്കെന്നു ചൊല്ലുന്നവര്‍ ഏറെ,,പക്ഷെ അതൊരു പെണ്ണായാല്‍ അവളുടെ വിളി പേര്‍ വേറെ അല്ലെ മാഷേ???rr

priyadharsini babu said...

ആണിനും പെണ്ണിനും സമൂഹം കല്‍പ്പിക്കുന്ന വേര്‍തിരിവുകള്‍ വളരെ നന്നായി പറഞ്ഞു..

in coffeehouse,on a rainy day said...

അടിസ്ഥാന പരമായ ചില മാറ്റങ്ങള്‍ സമൂഹത്തിനു ആവശ്യമാണ് ...

risharasheed said...

priyadharsini babu................ചില സത്യങ്ങള്‍ സത്യമെന്നറിഞ്ഞും
ദഹിക്ക്യ പ്രയാസം,,,,rr

risharasheed said...

in coffeehouse,on a rainy day....പക്ഷെ അടിസ്ഥാനപരമായി
അവയൊന്നും മാറുകില്ലെന്നതും
സത്യം...rr

Harinath said...

തിരുത്താനും നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. ധൈര്യമായി സംഘടിതശക്തിയായി...

ഇതൊരു ഉദാഹരണം മാത്രം:
സ്വന്തം ചിത്രം ഒരു ഭീഷണിയാവുമ്പോൾ

തുമ്പി said...

ബുദ്ധിയൊക്കെ ധാരാളം കൊടുത്തിട്ടുണ്ട്. അത് സമര്‍ത്ഥിച്ചെടുക്കാന്‍ വായ്ത്താരി നിയമങ്ങളാണ് എതിര് നില്‍ക്കുന്നത്.പെണ്ണെന്നല്ല, വെറുമൊരു പെണ്ണ് എന്ന്. ഈ വെറു എന്നതിന്റെ പര്യായങ്ങള്‍ അനവധിയാണ്.അത് അവര്‍ മനസ്സിലാക്കട്ടെ..

risharasheed said...

ത്ര കിട്ട്യാലും മനസ്സിലാകാത്തവരാണ്
സ്ത്രീകളില്‍ ഭൂരിഭാഗവും!...rr

risharasheed said...

തുമ്പി....പലപ്പോഴുമെനിക്ക്യു തോന്നിയിട്ടുണ്ട്..പെണ്ണിന് സാമാന്യ ബുദ്ധിയേക്കാള്‍ വക്രബുദ്ധിയാണ് കൂടുതല്‍ ന്ന്!...rr

ഡോ. പി. മാലങ്കോട് said...

നല്ല ആശയം, അവതരണം.
ആണായാലും പെണ്ണായാലും പൊതുവെ ചില കാര്യങ്ങൾ പറയാമെന്നു മാത്രം. അതിനു അപവാദമായി പലരും കാണും എന്നത് വാസ്തവം. ഒരു വ്യക്തി വേറൊരു വ്യക്തിയിൽനിന്ന് വിഭിന്നനാണ്/വിഭിന്നയാണ്.
ആശംസകൾ.

വേണുഗോപാല്‍ said...

കൊള്ളാം .. ഇഷ്ടപ്പെട്ടു
നേര്‍ പെങ്ങള്‍ എന്നല്ലേ ശരിയായ പ്രയോഗം?
ഒന്ന് രണ്ടിടങ്ങളില്‍ കവിതയുടെ താളം തെറ്റി വെറും വാക്കുകളിലേക്ക് വഴുതിയപോലെ തോന്നി. ഒന്ന് കൂടി തേച്ചു മിനുക്കിയിരുന്നെങ്കില്‍ കവിത ഒന്ന് കൂടി തിളങ്ങുമായിരുന്നു.

risharasheed said...

ഡോ. പി. മാലങ്കോട്,,,, അതെ,,,,പക്ഷെ കണ്മുന്നിലെ
കാഴ്ച്ചകളില്‍
പഠിക്ക്യുന്നില്ല
നമ്മള്‍!!!rr

risharasheed said...

വേണുഗോപാല്‍ ,,അതെ മാഷേ...,,നേര്‍ പെങ്ങള്‍ തന്നെ!!!,,ഇനി ഞാന്‍ ഒന്ന് കൂടി ശ്രധിക്ക്യാം ട്ടാ എഴുത്തില്‍!! rr

Cv Thankappan said...

നന്നായിരിക്കുന്നു
അക്ഷരവും,ഘടനയും ഒന്നുകൂടി ശുദ്ധിചെയ്താല്‍ തിളക്കമേറും.
ആശംസകള്‍

Cv Thankappan said...

നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍