Sunday, 24 November 2013

നിനക്കറിയാമോയെന്‍ പ്രണയത്തെ!??






നിനക്കറിയില്ലയെന്‍ പ്രണയത്തെ... 
മദഗജം പോല്‍ നോവിന്നായിരം
കൈകളാലെന്നെ പുണരുന്നവനെ!!
 രതി തന്നുന്മാദത്തിന്നും മീതെ
 ഫണമുയര്‍ത്തി നഖചിത്രമെഴുതുന്നവനെ..

എന്നോരോ ശ്വാസത്തിലും
 തീയായ് വമിച്ചെത്തുന്നവനെ!!
നോവിന്നവസ്സാനം
വിയര്‍പ്പായെന്നില്‍ പൊടിയുന്നവനെ!!

 പ്രാര്‍ത്ഥനകള്‍ക്കും ,കണ്ണീരിനുമപ്പുറവും..
 തീവ്രമായനുരാഗത്തിന്നറുതി വരുത്താത്തവനെ..
ഭിഷ്വഗരന്‍മാര്‍ക്കൊരു
വിസ്മയമാചിത്രമായെന്നെ തീര്‍ത്ത്...
.പ്രണയത്തിനു ഭ്രാന്തിന്‍
മടുപ്പുണ്ടെന്നു ചൊല്ലിത്തന്നവനെ!!!

 നിനക്കറിയില്ലയെന്‍ പ്രണയത്തെ,,,!
കടിച്ചമര്‍ത്തും കീഴ്ച്ചുണ്ടില്‍
ചെഞ്ചോര തന്‍ കന്മദം പടര്‍ത്തുന്നവനെ!
 അവനെന്നില്‍ വിരുന്നെത്തുമ്പോഴാണെന്‍
കണ്ണില്‍ അശോകം പൂക്കുന്നതും...
ഈരേഴ് പതിന്നാലു ലോകങ്ങള്‍
ഞാന്‍ കാണുന്നതും തീ ചൂടില്‍ വേവുന്നതും!!!

 നിനക്കറിയില്ലയെന്‍ പ്രണയത്തെ....
ദൈവം തന്‍ സ്വന്തം കയ്യാലെന്നെ
 തീറെഴുതി കൊടുത്തവനെ...
ഓരോ നിമിഷവും
മകുടിയൂതിയൂതിയെന്നെ ഉണര്‍ത്തുന്നവനെ!..
എന്‍ പ്രണയത്തെ the grate MIGARIN നിനെ!!! rr


6 comments:

ajith said...

വല്ലാത്ത പ്രണയമാണീ മൈഗ്രേന്‍

കൊമ്പന്‍ said...

ഒരു മലയാള പാട്ട് ആണ് ഓര്മ വരുന്നത് ഇത് വായിച്ചപ്പോൽ
രതിസുഖ സാരമായി ദേവി നിന്നെ തീര്ത്തോരാ ദൈവം ....

risharasheed said...

അതെ അജിത്‌..ഖബറോളം ചേരുന്ന പ്രണയം...വല്ലാത്തൊരു പ്രണയം!...

risharasheed said...

കൊമ്പന്‍.....ആഹേ..ചിലപ്പോള്‍ അതിന്‍ മേലോളം!!...rr

aneesh kaathi said...

ഇഷ്ടമില്ലായ്മയിലും പ്രണയമോ ....നല്ല വരികള്‍ നല്ല പ്രണയം

risharasheed said...

പ്രണയം...നമുക്കൊന്നിനെ വേദനയെ ഇഷ്ട്ടമില്ലാതെ സ്വീകരിക്ക്യാം..ശപിച്ചു കൊണ്ട് സഹിക്ക്യാം...അതെ വേദനയെ ഭ്രാന്തമായ പ്രണയത്താല്‍ സന്തോഷത്തോടെ നമ്മില്‍ അലിയിക്ക്യാം..അതാണെനിക്കിഷ്ട്ടം!!!അനീഷ്‌....rr