Tuesday, 12 November 2013

ആധി!!

ആധി!!!!
April 9, 2012 at 8:38pm
നിന്‍റെ ചലനമറ്റ ദേഹം!!! 
എന്നില്‍ കണ്ണീരിന്‍ വേലിയേറ്റങ്ങളില്ല.. 
അലമുറ തന്‍ ഞാറ്റു പാട്ടില്ല..
ഇന്നലെ പരസ്പരം പങ്കു വൈക്ക്യുന്നതിന്‍ 
മൂര്‍ദ്ധന്യത്തില്‍ ചൊന്നതാണ് ഞാന്‍ നിന്‍ കാതില്‍-
 നീ ഇല്ലേല്‍ പിന്നെ ഞാനില്ലെന്ന്
എന്നിട്ടും ഈ നിമിഷത്തില്‍ 
എനിക്കെന്നെ കുറിച്ചാണാധി !!!

ചലനമറ്റു,ജഡമായ് തീര്‍ന്നോരെന്‍ 
മുന്നില്‍ ആശ്വാസത്തിന്‍ കെട്ടഴിക്ക്യുന്നവരി
ല്‍കണ്ടതാണ്ഞാനൊരു 
ആനന്ദത്തിന്‍ ഗൂഢ സ്മിതം!!

മനമെന്നും നിന്നില്‍ ഭദ്രമെങ്കിലും
ഉടയാത്തെന്നുടല്‍ എവിടെയൊളിപ്പിക്ക്യും ഞാന്‍ !
കോമരം തുള്ളും ബന്ധു മിത്രങ്ങളിലോ 
കണ്ണാല്‍ പരതും നിന്‍ ഉറ്റ സുഹൃത്തിലോ ?

നിറങ്ങളില്‍ പാറി പറന്നോരെന്നെ 
നരച്ച വെള്ളയുടുപ്പിക്ക്യാന്‍,
കരളില്‍ കറുത്ത നിറക്കൂട്ടണിയിക്ക്യാ
ന്‍എന്തിന്നിങ്ങനെ തന്ത്ര പ്പെട്ടു നീ???

ഊഷ്മളതയുടെ പഞ്ഞി ക്കെട്ടില്‍ നിന്ന്
ഊര്‍വരതയുടെ പാറക്കെട്ടിലേക്ക്എടുത്തെറിഞ്ഞ 
ദുഷ്ട്ടനാം നിന്നെ ഞാനിനിഓര്‍ക്കുന്നതെന്തിന്നു !! 
എനിക്കിനി എന്നെ കുറിച്ചാണാധി !!!!,,,,,,,,,,rr

19 comments:

കൊമ്പന്‍ said...

മരണം സ്വപ്നമല്ല യാതാര്‍ത്ഥ്യമാണ് .ഇണയെ നഷ്ടപെടുമ്പോള്‍ ഉള്ള വേദനയില്‍ നിന്നുണ്ടായ കൊധമാണ് ഈ വരി ബ്ലോഗിന്‍റെ പേര് പോലെ വരികള്‍ തീക്ഷനമാണ് പക്ഷെ ആശയത്തോട് യോജിപ്പില്ല ആശംസകള്‍

risharasheed said...

ഞാന്‍ പറഞ്ഞതത്രയും സത്യമല്ലെന്നാണോ മാഷേ?? rr

കൊമ്പന്‍ said...

സത്യ മിഥ്യകളിലൂടെ ഞാന്‍ സഞ്ചരിച്ചില്ല എന്‍റെ ശരികളിലൂടെ ആണ് ഞാന്‍ പോയത് അപ്പോള്‍ ആ ആശയത്തോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല . അതേ സമയം എഴുത്തിനു അഭിനന്ദനങ്ങള്‍ ഉണ്ട്

risharasheed said...

സത്യത്തിന്‍ കൈപുനീരിനെക്കാള്‍
നുണ തന്‍ തേന്‍ നിലാവാണ്‌
മര്‍ത്യന് പ്രിയം പലപ്പോഴും!!
(ഇങ്ങനെയും പലയിടങ്ങളിലും ഉണ്ട് മാഷേ...rr

risharasheed said...

വിധവയാക്കപ്പെടുന്ന ആ നിമിഷത്തില്‍ അവള്‍ക്കു ഈ ലോകത്തെ കുറിച്ച് തന്നെ വെറുപ്പാണ്....ഒരു നിമിഷത്തിന്‍ തന്ത്രപ്പാടില്‍ മനസ്സില്‍ വിരിയുന്ന ഭാവഭേദങ്ങള്‍ക്ക് യുക്തിയുടെ തലപ്പില്ല...............ഞാനിത്ര സ്നേഹിച്ചും ന്നെ വിട്ടു പോയതെന്തിന്നു എന്ന ചിന്തയോടെ സമീപിക്ക്യും അവളില്‍ ചിന്ത തന്‍ മൂര്‍ച്ചയില്ല..തനിച്ചാക്ക പ്പെട്ടതിന്‍ വേവലാതിയേ ഉള്ളൂ............അവടെ ദുഷ്ട്ടന്‍ ന്നു വിളിക്ക്യുന്നത് പോലും വെറുപ്പല്ല..തികഞ്ഞ നിസ്സഹായത മാത്രമാണ്!!...rr

Aarsha Sophy Abhilash said...

യോജിക്കാന്‍ വയ്യ എങ്കിലും നല്ല വരികള്‍ റിഷാ...

ajith said...

ആധിപ്പെടും. ആധിപ്പെടണം!

risharasheed said...

അര്‍ഷ..........എല്ലാരിലുമല്ല...ചിലരിലെങ്കിലും കുറുക്കന്റെ കള്ളക്കണ്ണുകള്‍ ഒളിഞ്ഞിരിപ്പുണ്ട് ......വന്നതില്‍ ഒത്തിരി സന്തോഷം.....rr

risharasheed said...

അജിത്‌...............ആധിയിലാണ് ജീവിതം..ആദി തന്‍ കല്‍പനയാല്‍ ചിലരിലെങ്കിലും! rr

ബൈജു മണിയങ്കാല said...

ഉവ്വ ഉള്ളതാണ് ആധികൾ പലതും പക്ഷെ അവസാനം ഈ ആധി മാത്രം ബാക്കി ആവും ആശ്വാസ വാക്കുകൾ പൊള്ളയാകും എന്നാലും അത് ബന്ധു മിത്രാദികളോടോപ്പം അവരവരുടെ വീട്ടിൽ തിരിച്ചു പോകും സൌന്ദര്യമോ പണമോ ഉണ്ടെങ്കിൽ ചിലർ അത് കൊണ്ട് പോകും എന്നാലും ഒരു ജീവനുള്ള ദേഹം ബാക്കിയാവും

risharasheed said...

അതെ ബൈജു ...ബാക്കിയാകുന്നത് ജീവനുള്ള പിണം മാത്രമാകും,,,,,,,,,,അവസാനാം വരെ!!rr

Neethu Paulose said...

ആശംസകള്‍

rihan said...

നല്ല വരികള്‍ റിഷാ.

കാസിം തങ്ങള്‍ said...

ആശംസൾ

risharasheed said...

Neethu Paulose ,,,,വന്നതിലും,,ചോന്നതിലും വളരെ സന്തോഷം നീതു....rr

risharasheed said...

rihan,,,,,,,,,വളരെ സന്തോഷം....rr

risharasheed said...

കാസിം തങ്ങള്‍,,,,,,,,,,,,,,,സന്തോഷം....വന്നതില്‍,,,,,,,,,,,,,rr

bibin jose said...

നല്ല ആശയം ...
മനോഹര വർണന...തുടരുക....
ഇതാണ് എന്റെ ബ്ലോഗ്‌ ...
പിന്തുടരുമല്ലോ... നന്ദി ..
http://vithakkaran.blogspot.in/

risharasheed said...

വന്നതില്‍ സന്തോഷം ബിബിന്‍,,,ബ്ലോഗില്‍ ഞാന്‍ വന്നിരുന്നു!...rr