Tuesday, 5 November 2013

ഇനിയെത്ര നാള്‍??കണ്ണുകള്‍ പാതിയടച്ചു ,ചുണ്ടല്പം പിളര്‍ത്തി
ചലനമറ്റു കിടക്കയാണ് ഞാനീ  കൊടും തണുപ്പിന്നിരുട്ടില്‍
പാതിയില്‍ നിറുത്തിയ ശഹാദത്തിന്‍ ശീലുകള്‍
ചുണ്ടിലിപ്പഴും ബാക്കി !...
വെട്ടി മുറിച്ച ദേഹത്തില്‍ സുചി കുത്തും പോല്‍
അരിച്ചിറങ്ങയാണ് തണുപ്പിന്‍ കൊടുവാള്‍ !!
മയ്യിത്തിനു മുകളില്‍ ഒരീച്ച
വന്നിരുന്നാല്‍ പോലും നോവുമെന്നോതിയ
നാവുകള്‍ ഇപ്പോഴെന്തേ നിശ്ചലം??
മറ്റുള്ളവര്‍ക്ക് ഞാനിപ്പൊഴൊരു മയ്യിത്താണെങ്കിലും
എനിക്കിതിനെ ഉപേക്ഷിച്ചു പോകാനാകുമോ
വെറുമൊരു ജീര്‍ണിച്ച വസ്ത്രമെന്നപോല്‍??
അങ്ങ് ദൂരെ....അക്ഷമയാര്‍ന്നു
ചടങ്ങുകള്‍ നടത്താതെ
കാത്തു കാത്തിരിപ്പാണ് ബന്ധുമിത്രാതികള്‍ !
നെഞ്ചകം പിളര്‍ന്നെന്നുമ്മയും,ഭാര്യയുമെന്‍  പൈതലും !..
ചടുലമായൊരു വാക്കിനാല്‍..നോക്കിനാല്‍
പടിയിറങ്ങിയോരെന്‍ മുഖം മാത്രം -മതിയിനി
അവര്‍ തന്‍ മനസ്സിലെന്നു ഞാനിനി
ആരോട് ചൊല്ലീടും??
ചത്തു മലച്ചു ഫ്രീസറില്‍ വച്ചൊരു മല്‍സ്യം പോല്‍
എത്തേണ്ടതുണ്ടോ ഞാനീ വിധം
എന്‍ പ്രിയരവരുടെ കണ്മുന്നില്‍ ??? ............rr

24 comments:

SHAMNAD SHAMSUDDIIN (CHAMMAN) said...
This comment has been removed by the author.
SUNIL said...

(Y)

ranei said...

മയ്യത്ത് മറ്റുള്ളവര്ക്കായി കാത്തിരിക്കുന്നു .

Ashir Mohammed said...

<3

Ashir Mohammed said...

മരണമേ
നിന്റെ സിരകളിലോടുന്ന രക്തങ്ങളിലെ ആയിരം ആത്മാക്കളുടെ ഗന്ധം ഞാൻ അറിയുന്നു .....
ഒരുനാളിൽ നിന്നിലോഴുകുന്ന രക്തത്തിന് റോസിന്റെ പരിമാലമുന്ടെങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ സംത്രിപ്തനാകും ഇല്ലെങ്കിലോ ,
മരണമേ എന്നെപോലെ നിന്റെ ജീവിതവും മിഥ്യാ ......അപ്പോൾ നീയും ആലോചിക്കും നിനക്കും മരണം ഉണ്ടായിരുന്നെങ്കിലെന്നു ,.......

risharasheed said...

ന്താ സുനില്‍??? rr

risharasheed said...

മരണമൊരു സ്വയം വര കന്യ
അവളെ ആഗ്രഹിക്ക്യുന്നവരെക്കള്‍
അവള്‍ മോഹിക്ക്യുന്നവരെ
വരിക്ക്യുമൊരു അപ്സരസ്സ്!!!ആഷിര്‍,,,,,,,,,,,,rr

risharasheed said...

അതെന്തിന് വേണ്ടിയെന്നു മാത്രം അറിയുന്നില്ല റെനി,,,,,,,,,,,,,,,,,rr

സര്‍ദാര്‍ said...

ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ തേടിയുള്ള യാത്രകള്‍ വേദനകള്‍ മാത്രമാണ് ..നമുക്കും നമ്മെ പിരിയുന്നവര്‍ക്കും ..എങ്കിലും ജീവിതത്തിന്റെ ആസ്വാദനത്തില്‍ നാമത് മറക്കാന്‍ ശ്രമിക്കുന്നു ..റിഷാ പറഞ്ഞപോലെ ഒടുവില്‍ മൂടിപ്പുതച്ച് പെട്ടിയിലാക്കി നമ്മെ കാത്തിരിക്കുന്നവര്‍ക്കു മുന്നിലേക്കെത്തുന്ന ഒരു പിണം മാത്രമാവാതിരിക്കട്ടെ നമ്മള്‍ ..നന്നായിരിക്കുന്നു ..

risharasheed said...

മരണം രസമല്ലേ ...

മൈലാഞ്ചി ചെടികള്ക്ക് താഴെ തന്നുറ്റവരെ കാത്തു കിടക്കുക...അത് വരെ ക്രീമിനും, പൌടെറിനും വിട്ടു കൊടുത്ത ശരീരത്തെ പുഴുവിനും ,മണ്ണിനും കൊടുക്കുക,,,വെയിലും, മഴയുമേറ്റു നിത്യമായ സത്യം തേടിയങ്ങനെ!! അതൊരു രസം തന്നെ അല്ലെ? rr alle sardaar ikkaa

Jai rash said...

മരണം സ്വയം മനസ്സിൽ എത്രയോ കണ്ടിരിക്കുന്നു ! പിന്നെ എന്നെ പോലൊരാൾ എന്നേക്കുമായി പോകയാണെന്ന തോന്നലും ഉണ്ടാകും അപ്പോൾ ! റിഷ വളരെ നന്നായി എഴുതി ...... തുടരൂ ..ജയചന്ദ്രൻമൊകേരി

Daisy Anto said...

അതിശക്തം വരികള്‍,,തണുപ്പ് സഹിച്ച് എത്തിയ ഒരു പ്രിയ പിതാവിന്‍റെ ശരീരം ഓര്‍മ്മയില്‍,,,നന്നായി എഴുതി,,അഭിനന്ദനങ്ങള്‍,,

Lala said...

ഒത്തിരി ഗള്‍ഫ്‌ മലയാളികള്‍ക് ഇത് പോലെ ഉള്ള അവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് - അതില്‍ ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ മടിച്ച മൃതദേഹം വരെ ഉണ്ടായിട്ടുണ്ട് !!

risharasheed said...

മരണം എപ്പോഴും ഒരുത്സവമാണ്‌ പലര്‍ക്കും..കുറെ നാളായി കാണാത്തവരെ കാണാനും കുശലം പറയാനും..മയ്യെത്തെടുത്തതിന്‍ ശേഷം സ്വന്തക്കാരുടെ കരച്ചിലിന്നളവും എദുക്കാനൊരു വേദി..........മരിചിറങ്ങിയാല്‍ മയ്യിത്ത് കിടന്നിടം തുടച്ചു...നെയ്ച്ചോറും..ഇറച്ചിം കഴിക്കയും നമ്മള്‍...ആദ്യമായ് ഭക്ഷണം കാണും പോലെ..ഒരു തെങ്ങളില്‍ ബന്ധു മിത്രാടികള്‍ തന്‍ ശോകം ഒടുങ്ങും പിന്നീട്!..അപ്പൊ നഷ്ട്ടം മരിച്ചവന്നു മാത്രം!!!അല്ലെ മാഷേ??rr

risharasheed said...

daisy ഞാന്‍ ന്‍റെ ഒരഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ...ജീവിച്ചിരിക്കെ ഒന്ന് കാണാന്‍ കാണാന്‍ ശ്രമിക്ക്യ!,,ഞങ്ങള്‍ മുസ്ലിംസ് ഇടയില്‍ പറയും മയ്യിത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും അതിനു നോവുമെന്നു..അങ്ങനെ വിശ്വസിക്ക്യുന്ന ന്‍റെ സമുദായക്കാര്‍ പോലും ചിന്തിക്ക്യുന്നില്ല..ആ മയ്യിത്ത് ദിവസങ്ങളോളം ഐസില്‍ കിടക്കേണ്ടി വരുമ്പോഴത്തെ അവസ്ഥ!!!rr

risharasheed said...

ലാലാ.ജീവിച്ചിരിക്കെ കാണുകില്‍ അവര്‍ക്ക് നമ്മെയും കാണാം...അതവര്‍ക്ക് സന്തോഷമെകും..അല്ലാതെ മാസങ്ങളോളം ഐസില്‍ വച്ചു മരവിച്ചു നാം കാണുമ്പോഴേക്ക്യും പലപ്പോഴും മുഖം പോലും വികൃതമായിട്ടുണ്ടാകും..ചിരിക്ക്യുന്ന മുഖം പോരെ നമ്മുടെ മനസ്സില്‍ അവരുടേത് അവസ്സാനമായ്!!!!rr

bappu said...

valare. nannayittundu

കൊമ്പന്‍ said...

പേടിപ്പിക്കുന്നു

risharasheed said...

ബാപ്പു,,വളരെ സന്തോഷം,,വന്നതിനും,,ചൊന്നതിനും!!rr

risharasheed said...

കൊമ്പന്‍..പേടിക്ക്യുന്നതും ഇടയ്ക്കു നല്ലതാ...rr

abdul shukkoor k.t said...

ellaam nalla chinthakal..aashamsakal

nishaque shan said...

ഇതും ഒരോര്‍മ്മപെടുത്തലാണ് ...
നിഴലുപോലെ നിശബ്ധമായി
നമുക്കൊപ്പം യാത്ര ചെയുന്ന
മരണമെന്ന സത്യത്തെ .....

നന്നായിട്ടുണ്ട് ഇത്താ ..
മൂര്‍ച്ചയുള്ള വാക്കുകള്‍ ....
വീണ്ടും എഴുതുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു ......
nishaque shan said...

ഇതും ഒരോര്‍മ്മപെടുത്തലാണ് ...
നിഴലുപോലെ നിശബ്ധമായി
നമുക്കൊപ്പം യാത്ര ചെയുന്ന
മരണമെന്ന സത്യത്തെ .....

നന്നായിട്ടുണ്ട് ഇത്താ ..
മൂര്‍ച്ചയുള്ള വാക്കുകള്‍ ....
വീണ്ടും എഴുതുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു ......

vijin said...

വരികള്‍ അതിശക്തം ...ആശംസകളോടെ