Sunday, 24 November 2013

നിനക്കറിയാമോയെന്‍ പ്രണയത്തെ!??


നിനക്കറിയില്ലയെന്‍ പ്രണയത്തെ... 
മദഗജം പോല്‍ നോവിന്നായിരം
കൈകളാലെന്നെ പുണരുന്നവനെ!!
 രതി തന്നുന്മാദത്തിന്നും മീതെ
 ഫണമുയര്‍ത്തി നഖചിത്രമെഴുതുന്നവനെ..

എന്നോരോ ശ്വാസത്തിലും
 തീയായ് വമിച്ചെത്തുന്നവനെ!!
നോവിന്നവസ്സാനം
വിയര്‍പ്പായെന്നില്‍ പൊടിയുന്നവനെ!!

 പ്രാര്‍ത്ഥനകള്‍ക്കും ,കണ്ണീരിനുമപ്പുറവും..
 തീവ്രമായനുരാഗത്തിന്നറുതി വരുത്താത്തവനെ..
ഭിഷ്വഗരന്‍മാര്‍ക്കൊരു
വിസ്മയമാചിത്രമായെന്നെ തീര്‍ത്ത്...
.പ്രണയത്തിനു ഭ്രാന്തിന്‍
മടുപ്പുണ്ടെന്നു ചൊല്ലിത്തന്നവനെ!!!

 നിനക്കറിയില്ലയെന്‍ പ്രണയത്തെ,,,!
കടിച്ചമര്‍ത്തും കീഴ്ച്ചുണ്ടില്‍
ചെഞ്ചോര തന്‍ കന്മദം പടര്‍ത്തുന്നവനെ!
 അവനെന്നില്‍ വിരുന്നെത്തുമ്പോഴാണെന്‍
കണ്ണില്‍ അശോകം പൂക്കുന്നതും...
ഈരേഴ് പതിന്നാലു ലോകങ്ങള്‍
ഞാന്‍ കാണുന്നതും തീ ചൂടില്‍ വേവുന്നതും!!!

 നിനക്കറിയില്ലയെന്‍ പ്രണയത്തെ....
ദൈവം തന്‍ സ്വന്തം കയ്യാലെന്നെ
 തീറെഴുതി കൊടുത്തവനെ...
ഓരോ നിമിഷവും
മകുടിയൂതിയൂതിയെന്നെ ഉണര്‍ത്തുന്നവനെ!..
എന്‍ പ്രണയത്തെ the grate MIGARIN നിനെ!!! rr


Tuesday, 12 November 2013

ആധി!!

ആധി!!!!
April 9, 2012 at 8:38pm
നിന്‍റെ ചലനമറ്റ ദേഹം!!! 
എന്നില്‍ കണ്ണീരിന്‍ വേലിയേറ്റങ്ങളില്ല.. 
അലമുറ തന്‍ ഞാറ്റു പാട്ടില്ല..
ഇന്നലെ പരസ്പരം പങ്കു വൈക്ക്യുന്നതിന്‍ 
മൂര്‍ദ്ധന്യത്തില്‍ ചൊന്നതാണ് ഞാന്‍ നിന്‍ കാതില്‍-
 നീ ഇല്ലേല്‍ പിന്നെ ഞാനില്ലെന്ന്
എന്നിട്ടും ഈ നിമിഷത്തില്‍ 
എനിക്കെന്നെ കുറിച്ചാണാധി !!!

ചലനമറ്റു,ജഡമായ് തീര്‍ന്നോരെന്‍ 
മുന്നില്‍ ആശ്വാസത്തിന്‍ കെട്ടഴിക്ക്യുന്നവരി
ല്‍കണ്ടതാണ്ഞാനൊരു 
ആനന്ദത്തിന്‍ ഗൂഢ സ്മിതം!!

മനമെന്നും നിന്നില്‍ ഭദ്രമെങ്കിലും
ഉടയാത്തെന്നുടല്‍ എവിടെയൊളിപ്പിക്ക്യും ഞാന്‍ !
കോമരം തുള്ളും ബന്ധു മിത്രങ്ങളിലോ 
കണ്ണാല്‍ പരതും നിന്‍ ഉറ്റ സുഹൃത്തിലോ ?

നിറങ്ങളില്‍ പാറി പറന്നോരെന്നെ 
നരച്ച വെള്ളയുടുപ്പിക്ക്യാന്‍,
കരളില്‍ കറുത്ത നിറക്കൂട്ടണിയിക്ക്യാ
ന്‍എന്തിന്നിങ്ങനെ തന്ത്ര പ്പെട്ടു നീ???

ഊഷ്മളതയുടെ പഞ്ഞി ക്കെട്ടില്‍ നിന്ന്
ഊര്‍വരതയുടെ പാറക്കെട്ടിലേക്ക്എടുത്തെറിഞ്ഞ 
ദുഷ്ട്ടനാം നിന്നെ ഞാനിനിഓര്‍ക്കുന്നതെന്തിന്നു !! 
എനിക്കിനി എന്നെ കുറിച്ചാണാധി !!!!,,,,,,,,,,rr

Tuesday, 5 November 2013

ഇനിയെത്ര നാള്‍??കണ്ണുകള്‍ പാതിയടച്ചു ,ചുണ്ടല്പം പിളര്‍ത്തി
ചലനമറ്റു കിടക്കയാണ് ഞാനീ  കൊടും തണുപ്പിന്നിരുട്ടില്‍
പാതിയില്‍ നിറുത്തിയ ശഹാദത്തിന്‍ ശീലുകള്‍
ചുണ്ടിലിപ്പഴും ബാക്കി !...
വെട്ടി മുറിച്ച ദേഹത്തില്‍ സുചി കുത്തും പോല്‍
അരിച്ചിറങ്ങയാണ് തണുപ്പിന്‍ കൊടുവാള്‍ !!
മയ്യിത്തിനു മുകളില്‍ ഒരീച്ച
വന്നിരുന്നാല്‍ പോലും നോവുമെന്നോതിയ
നാവുകള്‍ ഇപ്പോഴെന്തേ നിശ്ചലം??
മറ്റുള്ളവര്‍ക്ക് ഞാനിപ്പൊഴൊരു മയ്യിത്താണെങ്കിലും
എനിക്കിതിനെ ഉപേക്ഷിച്ചു പോകാനാകുമോ
വെറുമൊരു ജീര്‍ണിച്ച വസ്ത്രമെന്നപോല്‍??
അങ്ങ് ദൂരെ....അക്ഷമയാര്‍ന്നു
ചടങ്ങുകള്‍ നടത്താതെ
കാത്തു കാത്തിരിപ്പാണ് ബന്ധുമിത്രാതികള്‍ !
നെഞ്ചകം പിളര്‍ന്നെന്നുമ്മയും,ഭാര്യയുമെന്‍  പൈതലും !..
ചടുലമായൊരു വാക്കിനാല്‍..നോക്കിനാല്‍
പടിയിറങ്ങിയോരെന്‍ മുഖം മാത്രം -മതിയിനി
അവര്‍ തന്‍ മനസ്സിലെന്നു ഞാനിനി
ആരോട് ചൊല്ലീടും??
ചത്തു മലച്ചു ഫ്രീസറില്‍ വച്ചൊരു മല്‍സ്യം പോല്‍
എത്തേണ്ടതുണ്ടോ ഞാനീ വിധം
എന്‍ പ്രിയരവരുടെ കണ്മുന്നില്‍ ??? ............rr