അഗ്നിയായ്!!
ഞാന്‍ രിഷ. അഗ്നിയായ് പെയ്തിറങ്ങുന്നവള്‍.ജീവിതത്തെയും ,മരണത്തെയും ഒരേ തീവ്രതയോടെ ആഗ്രഹിക്കുന്നവള്‍ . ജീവിതത്തിന്റെ ഉഷ്മളതയും,മരണത്തിന്റെ നനുത്ത സ്പര്‍ശത്തെയും ഒരേ പോലെ കാമിക്കുന്നവള്‍. ആഗ്രഹങ്ങളുടെ മൂര്ത്തിമത് ഭാവം .മരണത്തിന്റെ പ്രണയിനിയും .,,!!rr
Wednesday, 28 October 2015
Sunday, 6 September 2015
Saturday, 31 January 2015
സ്ത്രീ!!!
സ്ത്രീ,!!
വേണമവള്‍,പിഞ്ചിളം പൈതലായ്..,
നക്ഷത്ര കണ്ണാല്‍ കൌതുകമേറ്റാന്..,
ചെമ്മേറും, ചൊടിയാല്‍..,
കൊഞ്ചി പറയാന്‍.....
കൌമാരത്തില്‍,കണ്കോണിനാല്,
ചിത്രമെഴുതാന്‍.....
നുണക്കുഴിയാല്‍ ചന്തമേറും,
മന്ദഹാസത്തിനായ്..!
...
...
യവ്വനാരംഭത്തില്‍, സ്വപ്നങ്ങള്‍ക്ക് ..,
കൂട്ടായ് ,വര്‍ണപ്രപഞ്ചം തീര്ക്കാ്ന്...
കീഴ്ചുണ്ട് കടിച്ചമര്ത്തും ,പുഞ്ചിരിയെ
ചുബിച്ചുണര്ത്താന്.....!!
അമ്മയായ്,പാല് ചുരത്തുമൊരു..
മാറിടമായ്,കനിവിന് കടലായ്’
പ്രപഞ്ചമായ്,പ്രകൃതിയായ്...,
ദേവി തന് പ്രതിരൂപമായ്....
വൃദ്ധയായ്,കാവലാളായ്..,
മുനിഞ്ഞു കത്തുമൊരു,കരിന്തിരിയായ്..,
മക്കള്‍ തന് ദാനമായ് ,കിട്ടും,
ഒരിറ്റു സ്നേഹത്തിനായ്.......,
ഭിക്ഷാംദേഹിയെപ്പോല്.............
അവള് വേണം ,കണ്ണിലെ..,കരടായ്.............!!..rr
Monday, 8 December 2014
I PILL!!!
മാതാപിതാ ഗുരു ദൈവം!
കൊച്ചിലെ കേട്ടു പടിച്ച വാക്യം.
അതൊന്നേയിന്നു ഏറ്റു പാടി,
യെങ്ങിനെയയക്കും ഗുരുവിന് ,
കൊച്ചിലെ കേട്ടു പടിച്ച വാക്യം.
അതൊന്നേയിന്നു ഏറ്റു പാടി,
യെങ്ങിനെയയക്കും ഗുരുവിന് ,
മുന്നിലെന്‍ കുഞ്ഞിനെ!
ഗുരുവിന് തലല്ലും,തലോടലും,
ഏറ്റുവാങ്ങുവാന്‍,വിധിക്കപ്പെട്ടവള്‍..
അറിയാത്തമട്ടില്‍ ശരീരത്തിലിഴയുമാ,
കൈകളെ തട്ടിമാറ്റുവാന്‍ ആവതില്ലാത്തവള്‍.!!
വളര്ന്നീടുമെങ്കിലോ,
ബസ്സില്‍..തിരക്കില്‍ നീളുമാ കൈകളെ,
വീണ്ടും വെറുപ്പിനാല്‍ തട്ടിമാറ്റുമെങ്കിലും,
വസ്ത്രം നിഷ്പ്രഭമാക്കും കണ്ണിനാല്‍,
സ്കാന്‍ ചെയ്തിടും പുരുഷ നേത്രങ്ങളെ,
നേരിടാമെന്നെങ്ങിനെ പറഞ്ഞു കൊടുക്കും ഞാന്‍??!
വാക്കിനാല്‍ വരക്കും തന് നഗ്ന ചിത്രത്തെ,
കണ്ടേന് മാറില്‍ ചാഞ്ഞിടും പൈതലേ,
എന്ത് പറഞ്ഞാശ്വസ്സിപ്പിക്കും ഞാന്‍ !
എങ്ങിനെ വാങ്ങിക്കൊടുക്കൊമൊരു ,
വജ്രായുധം ,!!
കുപ്പിവളകള്ക്ക് പകരമെന്നോമനക്ക്!
കുഞ്ഞിക്കഥ കേള്‍ക്കാന്‍ ,എന്നിലേക്കായുമെന്,
കാതിലേക്ക് സൗമ്യയും,ബാലയും ,
കഥകളാകവേ!
കുഞ്ഞിളം കണ്ണിനാല്‍,
അവളെന്നോട്ചോദിച്ചു”എന്നമ്മാ,
നിനക്കറിയാമായിരുന്നീലേ
ഈ ലോകമെങ്കില്‍
നിനക്കൊരു I PILL
വാങ്ങി കഴിച്ചു കൂടാര്ന്നോ?” rr
ഗുരുവിന് തലല്ലും,തലോടലും,
ഏറ്റുവാങ്ങുവാന്‍,വിധിക്കപ്പെട്ടവള്‍..
അറിയാത്തമട്ടില്‍ ശരീരത്തിലിഴയുമാ,
കൈകളെ തട്ടിമാറ്റുവാന്‍ ആവതില്ലാത്തവള്‍.!!
വളര്ന്നീടുമെങ്കിലോ,
ബസ്സില്‍..തിരക്കില്‍ നീളുമാ കൈകളെ,
വീണ്ടും വെറുപ്പിനാല്‍ തട്ടിമാറ്റുമെങ്കിലും,
വസ്ത്രം നിഷ്പ്രഭമാക്കും കണ്ണിനാല്‍,
സ്കാന്‍ ചെയ്തിടും പുരുഷ നേത്രങ്ങളെ,
നേരിടാമെന്നെങ്ങിനെ പറഞ്ഞു കൊടുക്കും ഞാന്‍??!
വാക്കിനാല്‍ വരക്കും തന് നഗ്ന ചിത്രത്തെ,
കണ്ടേന് മാറില്‍ ചാഞ്ഞിടും പൈതലേ,
എന്ത് പറഞ്ഞാശ്വസ്സിപ്പിക്കും ഞാന്‍ !
എങ്ങിനെ വാങ്ങിക്കൊടുക്കൊമൊരു ,
വജ്രായുധം ,!!
കുപ്പിവളകള്ക്ക് പകരമെന്നോമനക്ക്!
കുഞ്ഞിക്കഥ കേള്‍ക്കാന്‍ ,എന്നിലേക്കായുമെന്,
കാതിലേക്ക് സൗമ്യയും,ബാലയും ,
കഥകളാകവേ!
കുഞ്ഞിളം കണ്ണിനാല്‍,
അവളെന്നോട്ചോദിച്ചു”എന്നമ്മാ,
നിനക്കറിയാമായിരുന്നീലേ
ഈ ലോകമെങ്കില്‍
നിനക്കൊരു I PILL
വാങ്ങി കഴിച്ചു കൂടാര്ന്നോ?” rr
Saturday, 22 November 2014
വേണ്ടായിരുന്നു!!...
മരണത്തിന്നിരവില് പതിവ് പോല്‍
പരതിയൊരു പത്രത്താളില്‍
ഞാനെന്നേ കണ്ടൊന്നമ്പരന്നു !!
"മരണത്തിലും കൊഴിയാ സ്നേഹവായ്പിങ്കല് "
എന്നൊരു മുഖവുരയോടടക്കം
പുണര്‍ന്നു കിടക്ക്യുന്നിതാ
ഞങ്ങളിരുവരും,,!!
നാല് ചുവരുകള്‍ക്കുള്ളിലെ
ഞങ്ങളുടെ സ്വകാര്യത
ഇന്നിതാ നിങ്ങള്‍ തന് മുന്നില്‍
വാടിയ മുല്ലപ്പൂ മൊട്ടുകള്‍ സാക്ഷി!!..
പരതിയൊരു പത്രത്താളില്‍
ഞാനെന്നേ കണ്ടൊന്നമ്പരന്നു !!
"മരണത്തിലും കൊഴിയാ സ്നേഹവായ്പിങ്കല് "
എന്നൊരു മുഖവുരയോടടക്കം
പുണര്‍ന്നു കിടക്ക്യുന്നിതാ
ഞങ്ങളിരുവരും,,!!
നാല് ചുവരുകള്‍ക്കുള്ളിലെ
ഞങ്ങളുടെ സ്വകാര്യത
ഇന്നിതാ നിങ്ങള്‍ തന് മുന്നില്‍
വാടിയ മുല്ലപ്പൂ മൊട്ടുകള്‍ സാക്ഷി!!..
മരണവെപ്രാളത്തില്‍
മാറോട് ചേര്‍ത്തു
പുല്കിയതല്ല ഇരുവരും !
ഞങ്ങളുടെതുമാത്രമായൊരു
മായികലോകത്തില്‍
നാഗങ്ങളെ പോല്‍ ദംശനമേറ്റ് വാങ്ങവേ ,,,
ആ അഗ്നി ജ്വാലയിലേക്ക്യു ,,,,
മരണത്തിന് തണുത്ത നിശ്വാസം
പെയ്തിറങ്ങുകയായിരുന്നു..!!
കൊടും വേനലില്‍ നിന്നും
മഞ്ഞിലേക്കെന്ന പോലെ
മണ്ണിലേക്ക് പുതഞ്ഞിറങ്ങയായിരുന്നു !...
പിന്നെയെല്ലാം നിങ്ങള്‍ക്ക് മുന്നില്‍
ഏതൊ ഒരനുഗ്രഹീത കലാകാരന്
തന്നുടെ ക്യാമറയില്‍ പകര്ത്തപ്പെടാനായ്
മാത്രംഞങ്ങളെയിങ്ങനെ
ചേര്‍ത്തു വച്ചതെന്തേ
ഫറവോനെയിന്നും
മാലോകര്‍ക്ക് മുന്നില്‍
കാത്തു വച്ചത് പോല്‍ ഈശ്വരന്???
അത് ഷെയര്‍ ചെയ്യാനും ..
കണ്ണീരില്‍ ചാലിച്ച അടികുറിപ്പിനാല്
ഇഷ്ടങ്ങള്‍ പകുക്കാന്‍ നിങ്ങളും!..
ഒന്നോര്‍ക്ക..ഇത് നിങ്ങളോ..
നിങ്ങള്‍ തന് രക്തമോ ആണെങ്കില്‍
ഇത്രമേല്‍ നിങ്ങള്‍ക്കിത്
ആസ്വാദ്യമാകുമോ??? rr
മാറോട് ചേര്‍ത്തു
പുല്കിയതല്ല ഇരുവരും !
ഞങ്ങളുടെതുമാത്രമായൊരു
നാഗങ്ങളെ പോല്‍ ദംശനമേറ്റ് വാങ്ങവേ ,,,
ആ അഗ്നി ജ്വാലയിലേക്ക്യു ,,,,
മരണത്തിന് തണുത്ത നിശ്വാസം
പെയ്തിറങ്ങുകയായിരുന്നു..!!
കൊടും വേനലില്‍ നിന്നും
മഞ്ഞിലേക്കെന്ന പോലെ
മണ്ണിലേക്ക് പുതഞ്ഞിറങ്ങയായിരുന്നു !...
പിന്നെയെല്ലാം നിങ്ങള്‍ക്ക് മുന്നില്‍
ഏതൊ ഒരനുഗ്രഹീത കലാകാരന്
തന്നുടെ ക്യാമറയില്‍ പകര്ത്തപ്പെടാനായ്
മാത്രംഞങ്ങളെയിങ്ങനെ
ചേര്‍ത്തു വച്ചതെന്തേ
ഫറവോനെയിന്നും
മാലോകര്‍ക്ക് മുന്നില്‍
കാത്തു വച്ചത് പോല്‍ ഈശ്വരന്???
അത് ഷെയര്‍ ചെയ്യാനും ..
കണ്ണീരില്‍ ചാലിച്ച അടികുറിപ്പിനാല്
ഇഷ്ടങ്ങള്‍ പകുക്കാന്‍ നിങ്ങളും!..
ഒന്നോര്‍ക്ക..ഇത് നിങ്ങളോ..
നിങ്ങള്‍ തന് രക്തമോ ആണെങ്കില്‍
ഇത്രമേല്‍ നിങ്ങള്‍ക്കിത്
ആസ്വാദ്യമാകുമോ??? rr
Monday, 22 September 2014
ശില്പി!!!
തിരിഞ്ഞവനൊന്നു കൂടി നോക്കി
തന്നമ്മ???
തല ഒരുവശം ചെരിച്ചു വെച്ച്
തുറിച്ച കണ്ണുമായ് ,അനക്കമില്ലാതെ!!
ബാല്യകൌതുകം മായും മുന്നേ
സനാഥത്വത്തില്‍ നിന്നും
അനാഥത്വത്തിലേക്ക് തള്ളിയവള്‍..
നാടും,വീടും വിട്ട്
അച്ഛന് തന് കരലാളനകള്‍ ,തട്ടിയകറ്റി
മൃഗതൃഷ്ണയാല് കൌമാരത്തിന്
തേനിറ്റും കുരുന്നുകള്‍ക്ക് പാഠശാലയായ്
ജീവിതം ആസ്വദിച്ചവള്‍!!
പിന്നീട് പലപ്പഴും
അവരുടെ ജീവശാസ്ത്രവും,ഭൂമിശാസ്ത്രവും
മുതിര്‍ന്നവര്‍ വര്‍ണിക്കവേ,
ഒരു കൊലക്കത്തിയില്‍,ഒരു മുഴം കയറില്‍
സമാന്തരമായ് പായും പാളങ്ങളില്‍
അവരുടെ ചലമനറ്റ രൂപം
കൊതിച്ചു ഞാന്‍!!!
ഒടുവില്‍..ഒടുവിലീ...നിമിഷം
കൂട്ടുകാര്‍ക്ക് നടുവില്‍ ,ഊഴം കാത്തിരിക്കവേ
ആദ്യമായ് മധുവുണ്ണും
ശലഭമായ് മാറി ഞാന്‍!!
നല്ല രസഗുളയെന്നു,പുറത്തിറങ്ങിയവന്‍
സാക്ഷ്യ പത്രവുമായ് ..അകത്തേക്ക്!
സ്പര്‍ശനങ്ങളില്‍..ചുംബനങ്ങളില്‍
ഉമിനീരിന് മധുരിമയില്‍
അറിഞ്ഞു ഞാനാ പഴയൊരു
താരാട്ടിന്നീണം!!..
പിടഞ്ഞെണീറ്റാ കവിളില്‍
ആഞ്ഞാഞ്ഞടിക്കവേ.....സ്വയം ശപിച്ചു പോയ്...
തായ്ത്തടിയില്‍ ശില്പം കൊത്താനാഞ്ഞ
എന്നിലെ ശില്പിയെ,,,,,,,,,
അമ്മയെന്ന പദത്തെ മലിനമാക്കിയ
ഈ നിഷ്ക്രിഷ്ട ജീവിയെ!!rr
തന്നമ്മ???
തല ഒരുവശം ചെരിച്ചു വെച്ച്
തുറിച്ച കണ്ണുമായ് ,അനക്കമില്ലാതെ!!
ബാല്യകൌതുകം മായും മുന്നേ
സനാഥത്വത്തില്‍ നിന്നും
അനാഥത്വത്തിലേക്ക് തള്ളിയവള്‍..
നാടും,വീടും വിട്ട്
അച്ഛന് തന് കരലാളനകള്‍ ,തട്ടിയകറ്റി
മൃഗതൃഷ്ണയാല് കൌമാരത്തിന്
തേനിറ്റും കുരുന്നുകള്‍ക്ക് പാഠശാലയായ്
ജീവിതം ആസ്വദിച്ചവള്‍!!
പിന്നീട് പലപ്പഴും
അവരുടെ ജീവശാസ്ത്രവും,ഭൂമിശാസ്ത്രവും
മുതിര്‍ന്നവര്‍ വര്‍ണിക്കവേ,
ഒരു കൊലക്കത്തിയില്‍,ഒരു മുഴം കയറില്‍
സമാന്തരമായ് പായും പാളങ്ങളില്‍
അവരുടെ ചലമനറ്റ രൂപം
കൊതിച്ചു ഞാന്‍!!!
ഒടുവില്‍..ഒടുവിലീ...നിമിഷം
കൂട്ടുകാര്‍ക്ക് നടുവില്‍ ,ഊഴം കാത്തിരിക്കവേ
ആദ്യമായ് മധുവുണ്ണും
ശലഭമായ് മാറി ഞാന്‍!!
നല്ല രസഗുളയെന്നു,പുറത്തിറങ്ങിയവന്‍
സാക്ഷ്യ പത്രവുമായ് ..അകത്തേക്ക്!
സ്പര്‍ശനങ്ങളില്‍..ചുംബനങ്ങളില്‍
ഉമിനീരിന് മധുരിമയില്‍
അറിഞ്ഞു ഞാനാ പഴയൊരു
താരാട്ടിന്നീണം!!..
പിടഞ്ഞെണീറ്റാ കവിളില്‍
ആഞ്ഞാഞ്ഞടിക്കവേ.....സ്വയം ശപിച്ചു പോയ്...
തായ്ത്തടിയില്‍ ശില്പം കൊത്താനാഞ്ഞ
എന്നിലെ ശില്പിയെ,,,,,,,,,
അമ്മയെന്ന പദത്തെ മലിനമാക്കിയ
ഈ നിഷ്ക്രിഷ്ട ജീവിയെ!!rr
Saturday, 30 August 2014
മരണ ഭയം!..
ശരിക്കും!!..ഭയമില്ലേ നിനക്ക് മരണത്തിനെ??
മരണത്തിന് പ്രണയിനിഎന്ന്
ഞെളിയുമ്പോഴും സത്യത്തില്‍
മരണത്തെ നീ കാമിക്കുന്നുവോ??
അപസര്‍പ്പക വരികള്‍ക്കിടയില്‍
പാതി മുറിഞ്ഞ ദു:സ്വപ്നങ്ങളില്‍
പൊടുന്നനെ ഇതള്‍ വിരിയും നിഴലില്‍
നിന്നെ ഭയപ്പെടുത്തുന്നതെന്താണ്??
പരസ്പരം പുണരും രാവുകളില്‍
കുളിച്ചീറനുടുത്ത പ്രഭാതങ്ങളില്‍
പിന്നെന്തിനി പ്രാര്‍ത്ഥനകള്‍!!
നിന് പ്രാര്‍ത്ഥനകള്‍ ...എനിക്ക് ഹൃദിസ്ഥം
അറ്റമില്ലാ പ്രാര്‍ത്ഥനകള്‍ !
ആയുസ്സ്,ആരോഗ്യം ,സുഖ സന്തോഷങ്ങള്‍
അങ്ങിനെയെന്തെല്ലാം !
കഷ്ട്ടം!..നിനക്ക് ഭയം
കൈത്താങ്ങില്ലാത്ത ജീവിതത്തെ..
ജീവിക്കാനുള്ള ആര്‍ത്തിയോളം
തന്നെയുണ്ട് മരണത്തിനോടുള്ള
നിന് വെറുപ്പും!..
പക്ഷെ കടന്നു പോകേണ്ട വഴികള്‍
തനിച്ചാകുമോയെന്ന ഭയം..!!
വെറുപ്പ് ആര്‍ത്തിയെ കീഴടക്കെ
വെറുതെ..വെറുതെ ,,ജല്പനങ്ങള്
ഉതിര്‍ക്കുന്നു നീ..
ഞാന്‍ മരണത്തിന് പ്രണയിനി!..
വിഡ്ഢി!,,പൊരുതുന്നവനെ വിജയമുള്ളൂ
അവന്നു മാത്രമേ അതിനര്‍ഹതയും
ജീവിക്കാന്‍....!!...rr
മരണത്തിന് പ്രണയിനിഎന്ന്
ഞെളിയുമ്പോഴും സത്യത്തില്‍
മരണത്തെ നീ കാമിക്കുന്നുവോ??
അപസര്‍പ്പക വരികള്‍ക്കിടയില്‍
പാതി മുറിഞ്ഞ ദു:സ്വപ്നങ്ങളില്‍
പൊടുന്നനെ ഇതള്‍ വിരിയും നിഴലില്‍
നിന്നെ ഭയപ്പെടുത്തുന്നതെന്താണ്??
പരസ്പരം പുണരും രാവുകളില്‍
കുളിച്ചീറനുടുത്ത പ്രഭാതങ്ങളില്‍
പിന്നെന്തിനി പ്രാര്‍ത്ഥനകള്‍!!
നിന് പ്രാര്‍ത്ഥനകള്‍ ...എനിക്ക് ഹൃദിസ്ഥം
അറ്റമില്ലാ പ്രാര്‍ത്ഥനകള്‍ !
ആയുസ്സ്,ആരോഗ്യം ,സുഖ സന്തോഷങ്ങള്‍
അങ്ങിനെയെന്തെല്ലാം !
കഷ്ട്ടം!..നിനക്ക് ഭയം
കൈത്താങ്ങില്ലാത്ത ജീവിതത്തെ..
ജീവിക്കാനുള്ള ആര്‍ത്തിയോളം
തന്നെയുണ്ട് മരണത്തിനോടുള്ള
നിന് വെറുപ്പും!..
പക്ഷെ കടന്നു പോകേണ്ട വഴികള്‍
തനിച്ചാകുമോയെന്ന ഭയം..!!
വെറുപ്പ് ആര്‍ത്തിയെ കീഴടക്കെ
വെറുതെ..വെറുതെ ,,ജല്പനങ്ങള്
ഉതിര്‍ക്കുന്നു നീ..
ഞാന്‍ മരണത്തിന് പ്രണയിനി!..
വിഡ്ഢി!,,പൊരുതുന്നവനെ വിജയമുള്ളൂ
അവന്നു മാത്രമേ അതിനര്‍ഹതയും
ജീവിക്കാന്‍....!!...rr
Tuesday, 12 August 2014
സ്വപ്നം!!!
- മറക്കാനാവില്ല എനിക്കാ
- നിമിഷം,!! എന്നില്‍നിന്നും
- അറുത്തു മാറ്റിയ
- ആ കൊച്ചു ഭ്രൂണത്തെ
- എന്‍ മുന്നിലായ് കാഴ്ച്ച
- വച്ചാ നിമിഷം!
- തളികയില്‍ രക്തപുഷ്പമായ്
- കിടക്കുമെന്‍ സ്വപ്നത്തെ
- കണ്ണിമക്കാതെ നോക്കി ഞാന്‍!
- ഒരായിരം ഉമ്മയാല്‍
- പൊതിയാന്‍ കാത്തിരുന്ന
- കണ്കളും ,
- പാല്‍മണം മാറാ ചുണ്ടും
- എന്‍ മാറോട് ചേരേണ്ട
- ഹൃദയയവും .
- അമ്മയെന്ന് ചൊല്വത്
- കാതില്‍ നിറയും നേരം
പിടഞ്ഞു പോയി ഞാന്‍ !
- മനസ്സിലണിയിച്ച കരിവളയും
- അഴകോലുമാ പൊന്‍ കൊലുസ്സും
- ഝടുതിയില്‍ ഈണം പിടിക്കവേ
- നിലയില്ലാ കയത്തില്‍ ഞാന്‍
- കാലിടറി വീണു പോയ്!
- ഇന്നുമാ കാഴ്ച്ചയെന്നെ
- വറച്ചട്ടിയിലെന്ന പോല്‍
- പൊള്ളിക്കവേ,
- വീണ്ടുമൊരു സ്വപ്നത്തിനായ്
- മനതാരില്ലിന്നും കൊതിപ്പാറുണ്ട്
- ഞാന്‍!! rr
Thursday, 1 May 2014
നേഴ്സ്!!
ജീവന്റെ തുടിപ്പാദ്യം വാര്‍ന്നു വീഴുന്നത്
ആ കൈകളിലാണ്..
അമ്മ തന് അമ്മിഞ്ഞപാലിനു മുന്നേ
ഹൃത്തോട് ചേര്‍ത്ത നേഴസിന്ഹൃദയ താളത്തില്‍ ..
അവനാദ്യം കേള്‍ക്കുന്ന രാഗം!..
എന്നിട്ടും വളര്ന്നവന് മുട്ടനാടിന്നോളമെത്തിയാല്
നെഴ്സെന്നു കേട്ടാലവന് ചിറി കോട്ടും
.ഒന്ന് വീണാല്‍ ,മുറിവൊന്നു പടര്‍ന്നാല്‍
അമ്മേയെന്ന വിളിക്കൊപ്പം
ചേര്ത്തവന് വിളിക്കും സിസ്റ്ററെ എന്ന്!..
അത് ഹോസ്പിറ്റലിനുള്ളില്‍..!!
പുറമേ അവളൊരു മോശക്കാരി,,
ശരീരത്തിനേതവയവും അവള്‍ക്കൊരു പോല്‍ !!
യാതൊരറപ്പും ,മടിയും കൂടാതെ
തൊട്ടും,തലോടിയും ആശ്വസിപ്പിക്കുന്നവള്‍
ഒരു പെങ്ങളെ പോലെ വേവലാതിക്കാരി!
എന്നിട്ടുമെന്നിട്ടും..അവള്
തൊട്ടു താലി ചാര്‍ത്താന്‍ കൊള്ളാത്തവള്‍!!
ആരുടെയൊക്കെയോ എവിടെയോക്കെയോ തൊടുന്നവള്‍..
വിവാഹ മാര്‍ക്കെറ്റില്‍ താണ ജാതി...!..
ഏതിനുമെന്തിനും മേലാളന്മാരുടെ വഴക്ക് കേള്‍ക്കുന്നവള്‍
നമ്മളാദ്യം പഴിക്കുന്നതുമവളെ
എന്നിട്ടും പരാതിയില്ലൊട്ടുമവള്ക്ക്
അവളുടെ കൈകളില്‍ പിറന്നവര്‍ !
മക്കളെത്ര മാറിയാലും മാറാനാകുമോ
അമ്മതന്‍ മനസ്സിന് ! ! . .
Subscribe to:
Posts (Atom)